Friday, June 19, 2015

ശ്രീ ഗുരുവായൂരപ്പാ ശരണം 
എന്റെ കയ്യിലെ വിരലടയാളം പോലെ മറ്റാര്‍ക്കും ഇല്ല എന്നിരിക്കെ ഞാന്‍ ഈ ലോകത്തുണ്ടെന്ന് ഭഗവാന് നല്ല നിശ്ചയം ഉണ്ടെന്നു എനിക്കറിയാം ... പിന്നെ ഞാന്‍ എന്തിനു വെറുതെ ദുഖികണം ... എനിക്ക് വരുന്ന ദുഃഖങ്ങള്‍ എനികെ താങ്ങാന്‍ ആകു എന്ന് അറിയുന്നതിനാല്‍ അല്ലെ ഭഗവന്‍ ഈ ജനങ്ങളില്‍ നിന്നും ഈ ദുഖത്തിന് എന്നെ തിരഞ്ഞെടുത്തത് ... അപ്പോള്‍ അത് ഭഗവത് പ്രസാദം ആകണം ... ഭഗവത് പ്രസാദം നിരസിക്കാന്‍ അല്ല സ്വീകരികനല്ലെ ... സ്വീകരിക്കുന്നു . ഭഗവാനു കരുണതോന്നാതിരികില്ലല്ലോ എന്നോട് ... ഇങ്ങനെ ഒക്കെ ആകണം നമ്മുടെ ചിന്ത അപ്പോള്‍ നമുക്ക് വിഷമം തോന്നില്ല ഒന്നിനും 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
കോപം നമ്മെ നരകത്തിലേക്കും സ്നേഹം സ്വര്‍ഗത്തിലേക്കും നയിക്കുന്നു ഭാഗവാനിലെക്കുള്ള നമ്മുടെ ഗമനം കോപത്തെ പിന്തള്ളിമാത്രമേ സാധിക്കു എന്ന അറിവാണ് യഥാര്‍ത്ഥ ജ്ഞാനം ... പരിശീലനം കൊണ്ട് മാത്രേ ഇത് സായത്ത്വം ആക്കാന്‍ ആകു ... പരിശ്രമിക്കു ... നിരന്തരം
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
പുകഴ്ത്ത്തുന്നവരെ അനുമോദിച്ചാലും , വിമര്‍ശകരെ സ്നേഹികണം വിജയിക്കാന്‍ ഇതു തന്നെയാണ് എളുതായ വഴി 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
ഗൃഹസ്ഥനു ഏതു കാര്യത്തിനും അധികത്വവും അല്പ്പത്ത്വവും അല്ല മിതത്ത്വം ആണ് അഭികാമ്യം 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
ആശകള്‍ ജീവിത വിജയ വീഥിയിലെ കരിങ്കല്‍ ചീളുകള്‍ ആണ് . അവയില്‍ കാലിടറി വീഴത്ത്തവര്‍ ഇല്ല , ഓരോ വീഴ്ചയും നമ്മള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ ഉള്കൊല്ലുന്നില്ല എങ്കില്‍ നാം ഒരിക്കലും ലക്ഷ്യത്തില്‍ എത്തന്‍ പോകുന്നില്ല . നമ്മള്‍ തന്നെ ലക്ഷ്യത്തില്‍ എത്തുന്നില്ല എങ്കില്‍ എങ്ങനെ നമ്മുടെ പിന്‍ മുറകാര്‍ അതിനെ സാധൂകരിക്കും . ശ്രദ്ധിക്കു വീഴകളില്‍ പതറാതെ അവയില്‍ നിന്നും പഠിക്കുക കുതിക്കുക മുന്നോട്ട് .... ഒരികല്‍ നാം ജയികാതിരിക്കില്ല 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
ക്രിയ കേവലം ഉത്തരം ന : വാചാ
വാക്കല്ല പ്രവര്‍ത്തി ആണ് ഉത്തരം .......ഒത്തിരി പറ യുന്നത അല്ല ഇത്തിരി പ്രവര്ത്തിക്കുനതാണ് ഉത്തമം 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
നിരാശ വ്യക്തിത്വത്തെ നശിപ്പിക്കും . നിര്‍: വഹിക്കാന്‍ ആകാത്ത ആശ കളെ മുളയിലെ നുള്ളന്നതാണ് ഉത്തമം
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
ആഡംബരകൊതി അര്‍ഹമായ അനേകം ഭഗവത് അനുഗ്രഹങ്ങളെ മുടക്കും മറിച്ച് ലളിതമായ ജീവിതം അനര്‍ഹമായ പലേ ഭഗവത് അനുഗ്രഹത്തിന് നമ്മെ പ്രാപ്തരാക്കും 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
പ്രവര്‍ത്തികള്‍ ചെയ്യാതിരുനതുകൊണ്ട് അത് തീരില്ല ... അത് ചെയ്തു തന്നെ ഒഴിയണം
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
താമരപൂവിന്റെ ഗുണം വണ്ടിനും , രത്നതിന്റെത് പരീക്ഷകനും , വിദ്യാപ്രഭാവം വിദ്വാനും , കാവ്യപ്രഭാവം പണ്ഡിതനും മാത്രേ അറിയാന്‍ ആകു എന്നപോലെ ശ്രീകൃഷ്ണ പ്രഭാവം ഭക്തനുമാത്രമേ അറിയാനാകു 
ഹരി ശരണം