Sunday, April 1, 2018

സംസാരതരണം

ശ്രീ ഗുരുവായൂരപ്പാ ശരണം
ശ്രുതികൾ, സ്മൃതികൾ. വേദങ്ങൾ,പുരാണങ്ങൾ, ഉപനിഷത്തുക്കൾ,  മീമാംസകൾ, ആരണ്യകങ്ങൾ ,ബ്രാഹ്മണങ്ങൾ അങ്ങനെ അനവധി ശാസ്ത്രങ്ങൾ ഉള്ളതിൽ ഒന്നിന്റെ യോ പലതിന്റെയോ സഹായത്താൽ ആചാര്യവര്യന്മാർ നമ്മേ ഉദ്ധരിക്കാൻ ശ്രമിക്കുന്നു അവരുടെ കരുണയാൽ അനുദിനം
രൂപങ്ങളും നാമങ്ങളും ഉള്ള ഈ കാണാ കുന്ന ലോകത്തേ അവർ സംസാരസാഗരമെന്ന് പേരു നൽകി വിളിച്ചു. ഇതിന്റെ മറുക്കര സായൂജ്യംമെന്നും പറഞ്ഞു.
ഈ സാഗര ത ര ണം  ആണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം അതിനുള്ള മാർഗ്ഗങ്ങളെ മൂന്നായി തരം തിരിച്ചവർ  ആചരിച്ചും പറഞ്ഞു  തന്നു . ആ മാർഗ്ഗങ്ങൾ കർമ്മം ജ്ഞാനം ഭക്തി എന്ന് അവർ ' വേർതിരിച്ചു കാലാന്തരേ ഇവയ്ക്കു വീ ണ്ടും നിരവധി  ശാഖകളുണ്ടായി അവകളെ പൂർണ്ണമായും ആശ്രയിക്കാനും തുടങ്ങി . കർമ്മമാണ്  ശരി , ജ്ഞാനമാണ് ശരി ,  ഭക്തിയാണു ശരി .എന്നൊക്കെ സമർത്ഥിക്കാൻ വാശിയായി . അങ്ങനെ നമ്മൾ സംശ യാലുക്കൾ  ആയി എന്നാൽ ഇവകളുടെ ഉദ്ദേശം സംസാരസാഗരതരണം തന്നേ ആണ് .   പക്ഷേ കർമ്മ ജ്ഞാനഭക്തി ഒരു മിച്ചേ അത് സാധ്യമാകു
അതെങ്ങനെയെന്നു നോക്കാം
ഒന്നിനോടും അതിരുകടന്ന അഭിലാക്ഷം  ഇല്ലാത്ത ത്യാഗംമെന്ന പങ്കായം കൊണ്ട് കടൽ തിരമാല കണക്കേ ജീവിതത്തിൽ പോങ്ങി വരുന്ന ആതങ്കക്കളെയും, മത്സ്യ നക്ര തിമിം ഗില ചുഴികളാകുന്ന പ്രാരാബ്ദദങ്ങളെയും പിന്നോട്ട് തള്ളുന്ന കർമ്മം ആചരിച്ച്  നമ്മിലെ ജ്ഞാനം അതായത് നാം ആശിക്കുന്ന വകളെല്ലാം ഈ ലോകത്തുള്ളതാണ് ആയതിനാൽ  ഇവ ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാക്കുന്നതാണ് . അതു കൊണ്ട്  ഇവയോടുള്ള അടുപ്പം എന്നെ ദു:ഖിപ്പിക്കും ആയത് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം  ആകും എന്ന അറി.വാകുന്ന. നൗക യേ .മുന്നോട്ട് നീക്കുക .. പതിയേ പതിയേ നാം ആ മറുക്കര അകലേ കാണാൻ തുടങ്ങും .ഒരു ശാന്തി സമാധാനം . ആനന്ദം അനുഭവിക്കുന്ന ഭക്തിയിലെത്തും .  അപ്പോൾ നമ്മുടെ തുഴച്ചിൽ ധ്യതിഗതിയിൽ ആകും നാം സായൂജ്യം എന്ന മറുക്കരയിൽ എത്തി രസിക്കും
ഇതിൽ നിന്നും ഒന്ന് മനസ്സിലാകാം . കർമ്മവും ജ്ഞാനവും ഭക്തിയും ഒന്നിച്ചാലേ നമ്മൾക്ക് ശ്ര യസും പ്രേയസും പൂർണമാകു ഒന്നിലൂടെ ഔന്നിത്യം ഉണ്ടാകും എന്നാൽ പരിപൂർണ്ണത ഈ മൂന്നിന്റയും അ ഭിവ്യ ദ്ധിയിൽ ആണ്
 ഹരി ശരണം

Friday, March 30, 2018


ശ്രീ ഗുരുവായൂരപ്പാ ശരണം
പാളിപോയ ശ്രമങ്ങളുടെ പരിദേവനങ്ങളുടെ ഭാണ്ഡം പേറി തളര്‍ന്ന മനസ്സോടെ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ ലകഷ്യപ്രാപ്തിക്കുതകില്ല . അപ്പോള്‍ നമ്മള്‍ക്ക് എന്ത് ഉണ്ടാകണം .. നമ്മുടെ ആഗ്രഹം മിതമാകണം , അതിനു പലതും മതിയാകണം . അതായത് കൊതിയല്ല നമ്മെ ഭരിക്കേണ്ടതെവിടെയും മതിതന്നെ ആ കര്‍മ്മം ചെയ്യേണ്ടതെന്നോര്‍ക്ക നാം
ഹരി ശരണം

Saturday, October 24, 2015

  1. ശ്രീ ഗുരുവായൂരപ്പാ ശരണം

മൂടിവയ്ക്കപെട്ട വിളക്കില്‍ നിന്നും പ്രകാശം പരത്തു എന്ന് പറയുന്നത്‌ എന്ത് മാത്രം മണ്ടത്തരം ആണ്, അതുപോലെ അല്ലെ നമ്മുടെ കുട്ടികളുടെ ഗതിയും. പഠന പ്രക്രിയ തുടങ്ങുന്നതിനായി അല്ലെങ്കില്‍ മാതാപിതാക്കളുടെ സമയകുറവുമൂലം (കാരണം രണ്ടു കൂട്ടാരും ജോലി ചെയ്ത്താല്‍ മാത്രേ ചിലവുകള്‍ വഹിക്കാന്‍ ആക്കു എന്നാ നിലയില്‍ നമ്മുടെ ജീവിത സാഹചര്യങ്ങളെ നാം മാറ്റി മരിച്ചിരിക്കുന്നു) . നന്നേ ചെറുപ്രായത്തിലെ അമ്മയില്‍ നിന്നും അകത്തപെടുന്നില്ലേ അവര്‍ ബാലവടികളിലെക്കും അംഗന്‍ വടികളിലെക്കും ഒക്കെ ആയി . കുരുന്നു മനസ്സിലെ ആ അകല്‍ച്ച അവരുടെ ഉപബോധ മനസ്സില്‍ കോറിയിടുന്ന ചിത്രം എന്താണെന്ന് നാം ചിന്തികുന്നുണ്ടോ ? .സ്വന്തം വീട്ടില്‍ അച്ഛന്‍റെയും അമ്മയുടെയും അടുക്കല്‍ നിന്നും കിട്ടേണ്ടുന്ന സ്നേഹം സ്വാതന്ത്ര്യം , പരിഗണന എന്നിവയുടെ അഭാവം അവനില്‍ അല്ലെങ്കില്‍ അവളില്‍ . ചെറുപ്പത്തി ലെ ഒരു ചെറിയ അന്യതാ ഭാവം വളര്‍ത്തുന്നു .അതിന്റെ തെളിവാണ് അവര്‍ വളര്‍ന്നു വരുമ്പോള്‍ പ്രകടമാകുന്ന അനുസരണ കുറവിന്റെയും സ്വാര്‍ഥതയുടെയും ഒക്കെ കാരണം
. മാതാപിതാക്കളോടുള്ള അവരുടെ ഈ മനോഭാവം അടിക്കടി വളര്‍ന്നു കാലാന്തരത്തില്‍ ഇവര്‍ നമ്മെ വൃദ്ധസദനത്തിലെ അന്തേ:വാസികള്‍ ആകി മാറ്റുന്നതിനു ഇതും ഒരു കാരണം ആണെന്ന് നാം അറിയുന്നില്ല എന്നതാണ് സത്യം .
ഒന്നാലോചിച്ചു നോക്കു നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ കുട്ടിക്കാലം കുറഞ്ഞത്‌ നാല് വയസ്സ് വരെ യെങ്കിലും നമ്മള്‍ അമ്മയുടെ സ്നേഹത്തിന്റെ ആ സാന്നിധ്യം രാവും പകലും അനുഭവിചിട്ടില്ലേ അതു കൊണ്ട് തന്നെ നമ്മള്‍ക്കും നമ്മുടെ അച്ഛന്‍ അമ്മമാരോടും വിലമതിക്കാന്‍ ആകാത്ത സ്നേഹവും ഉണ്ട് . അത് പോലെ ഇന്നത്തെ കുട്ടികളെ നാം സമപ്രായക്കാരോട് കൂടി വളരുവാന്‍ അനുവദിക്കുന്നില്ല എന്നതും അവരോടു ചെയ്യുന്ന വലിയ പാതകം ആണ് .. നിസാരം നമ്മുടെ വീട്ടുപടിക്കല്‍ വിദ്യ്യാലങ്ങളിലെ വാഹനം വന്നില്ലെങ്കില്‍ അല്ലെങ്കില്‍ താമസിച്ചാല്‍ പരാതിപെടുന്നവരായി മാറിയില്ലേ നമ്മില്‍ പലരും .. പണ്ടൊക്കെ നമ്മള്‍ കൂട്ട് കൂടി കഥകള്‍ പറഞ്ഞു നടന്നും ഒരുമിച്ചു പൊതു വാഹനങ്ങളിലും ഒക്കെ ആയിരുന്നില്ലേ പോക്കാരുള്ളത് .. ഇന്നു എന്തേ കുട്ടികളെ അതിനു നാം അനുവടിക്കാത്തേ അല്ലെങ്കില്‍ ശീലിപ്പിക്കാത്തേ . അവരെ അല്പം നടക്കാന്‍ സമ്മതിക്കാത്ത്തത് . മൈതാനത്ത് സായകാലത്ത്തില്‍ അല്പോം കളിക്കാന്‍ വിടാത്തേ .. അങ്ങനെ ഒക്കെ അല്ലെ നാം നമ്മുടെ മാനസിക വളര്‍ച്ച നേടിയതും വിഷമതകളെ തരണം ചെയ്യാന്‍ ശക്തിയാര്‍ജ്ജിച്ച്ചതും .
                            സുഖവും സന്തോഷവും ഉണ്ടാകുന്ന സ്ഥലത്തു നമ്മോടൊപ്പം അവരെ കൂട്ടും പോലെ തന്നെ ദു;ഖവും സന്താപവും ഉള്ളിടത്തും അവരെ കൊണ്ടുപോകണം അവര്‍ അതും കാണണം കണ്ടു വളരണം , കഷ്ട്ടതകളെയും കുട്ടിക്കാലത്തു അറിയണം . കഷ്ട്ടപെട്ടു കരുത്ത്താര്‍ജ്ജിക്കണം , കൂട്ടുകാരോടോപ്പം സഹവസിച്ച് സല്ല പിച്ചു വളരുവാന്‍ അവസരം നല്‍ക്കു അവര്‍ക്ക് നമ്മുടെ നിയന്ത്രണത്തില്‍ അല്പം . അവര്‍ കരുത്തരും വിരുതരും വിജയികളും ആകണം എന്ന് നമ്മള്‍ മോഹിക്കുന്നു എങ്കില്‍ .. കൂട്ടില്‍ അടച്ച പക്ഷികളെ പോലെഒരിക്കലും അടച്ചമാര്‍ത്തരുത് സുന്ദരമായ ബാല്യത്തെ  അവരിലെ കഴിവിന്റെ ആ ദീപം തെളിവാര്‍ന്നു ജ്വലിക്കട്ടെ ..ആ പ്രകാശം നമ്മുടെ വിശ്രമ ജീവിതത്തില്‍ നമുക്ക് ശാന്തി എകട്ടേ . വാക്കുകള്‍ യുക്തി യുക്തം എങ്കില്‍ പ്രവര്‍ത്തികളില്‍ കൊണ്ടുവരിക ഒരിക്കല്‍ നമ്മുടെ ഓമന മക്കള്‍ ഈ ലോകത്തില്‍ തനിച്ചാകും നമ്മള്‍ക്കും പോകേണ്ടി വരില്ലേ .. അതിനു ശേഷവും അവര്‍ക്ക് ജീവിതം ഇല്ലെ .. ധീരരായി അവരും ജീവിച്ചു വിജയികട്ടെ നമ്മെ പോലെ …

ഹരി : ശരണം  

Friday, June 19, 2015

ശ്രീ ഗുരുവായൂരപ്പാ ശരണം 
എന്റെ കയ്യിലെ വിരലടയാളം പോലെ മറ്റാര്‍ക്കും ഇല്ല എന്നിരിക്കെ ഞാന്‍ ഈ ലോകത്തുണ്ടെന്ന് ഭഗവാന് നല്ല നിശ്ചയം ഉണ്ടെന്നു എനിക്കറിയാം ... പിന്നെ ഞാന്‍ എന്തിനു വെറുതെ ദുഖികണം ... എനിക്ക് വരുന്ന ദുഃഖങ്ങള്‍ എനികെ താങ്ങാന്‍ ആകു എന്ന് അറിയുന്നതിനാല്‍ അല്ലെ ഭഗവന്‍ ഈ ജനങ്ങളില്‍ നിന്നും ഈ ദുഖത്തിന് എന്നെ തിരഞ്ഞെടുത്തത് ... അപ്പോള്‍ അത് ഭഗവത് പ്രസാദം ആകണം ... ഭഗവത് പ്രസാദം നിരസിക്കാന്‍ അല്ല സ്വീകരികനല്ലെ ... സ്വീകരിക്കുന്നു . ഭഗവാനു കരുണതോന്നാതിരികില്ലല്ലോ എന്നോട് ... ഇങ്ങനെ ഒക്കെ ആകണം നമ്മുടെ ചിന്ത അപ്പോള്‍ നമുക്ക് വിഷമം തോന്നില്ല ഒന്നിനും 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
കോപം നമ്മെ നരകത്തിലേക്കും സ്നേഹം സ്വര്‍ഗത്തിലേക്കും നയിക്കുന്നു ഭാഗവാനിലെക്കുള്ള നമ്മുടെ ഗമനം കോപത്തെ പിന്തള്ളിമാത്രമേ സാധിക്കു എന്ന അറിവാണ് യഥാര്‍ത്ഥ ജ്ഞാനം ... പരിശീലനം കൊണ്ട് മാത്രേ ഇത് സായത്ത്വം ആക്കാന്‍ ആകു ... പരിശ്രമിക്കു ... നിരന്തരം
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
പുകഴ്ത്ത്തുന്നവരെ അനുമോദിച്ചാലും , വിമര്‍ശകരെ സ്നേഹികണം വിജയിക്കാന്‍ ഇതു തന്നെയാണ് എളുതായ വഴി 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
ഗൃഹസ്ഥനു ഏതു കാര്യത്തിനും അധികത്വവും അല്പ്പത്ത്വവും അല്ല മിതത്ത്വം ആണ് അഭികാമ്യം 
ഹരി ശരണം