Sunday, November 22, 2009

ശ്രീ ഗുരുവായൂരപ്പാ ശരണം
ധനത്തിനായിട്ടു ശ്രമിച്ചു നമ്മള്‍
ശരീരമ്മിനെത്ര പണിപ്പെടുത്തി
ധനത്തിനെന്തേ കഴിയാത്തു നമ്മേ
മരിച്ചിടുമ്പൊളൊന്നു പിടിച്ചുവയ്ക്കാന്‍
ഉണ്ടാക്കുവാനും, ചിലവാക്കുവാനും
സൂക്ഷിയ്ക്കുവാനും, പണിയേറെയുണ്ടേ
എല്ലായ്പ്പൊഴും നമ്മുക്ക് ഭയദു:ഖമല്ലേ ?
ധനം തരുന്നുള്ളു അറിഞ്ഞിടുക .
നാളേയ്ക്കുവേണ്ടിട്ട് കരുതിവച്ചാല്‍
നാളേയ്ക്കുനമ്മുക്കൊരുറപ്പുമ്മില്ല
നാളേയ്ക്കുനാളേയൊരുനാളെനമ്മള്‍
നാരായണന്‍ തന്‍ പദം അണഞ്ഞിടെണ്ടെ
അരക്ഷിതര്‍ക്കിത്തിരി രക്ഷചെയ്‌വാന്‍
എടുത്തുവയ്ക്കുകവേണമ്മിപ്പൊള്‍
ഒരുക്കിവച്ചിട്ടു സുഖിയ്ക്കുവാനായ്
കരുതിവച്ചതില്‍ നിന്നുമല്‍പ്പം
ഹരി:ശരണം

Saturday, November 21, 2009

വ്രതത്താല്‍ മലയാത്ര .... ജപത്താല്‍ ജീവിതയാത്ര

ശ്രീ ഗുരുവായുരപ്പാ ശരണം
പ്രതിവാരസത്സംഘചിന്തയിലേയ്ക്കു എല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം, മണ്ടലകാലശബരിമല വ്രതാചരണ ആശംസകള്‍ നേരുകയും ചെയ്യുന്നു. സ്വാമിയേ ശരണമയ്യപ്പാ,മാല അണിഞ്ഞൂ, കറുപ്പുചുറ്റി.വിഭൂതി ചാര്‍ത്തി, താടിയും മുടിയും നീട്ടി, ശരണസങ്കീര്‍ത്തനവുമായി സാധാരണക്കാര്‍ സ്വാമിയാകുന്നു. ആഡംബരങള്‍ ചുരുക്കി ലാ‍ളിത്തിയത്തില്‍ ഉയരും പൊള്‍ മാത്രം ലഭിയമാകുന്ന പദവിയായിരിക്കാം സ്വാമിയെന്നു വരുന്നു അല്ലെ? കാരണം ശബരിമലയാത്രയെന്ന ലക്ഷിയബോധനിക്ഷ്ട്ടയ്ക്കായി മാലയണിയുന്നു, സ്വന്തം ശരീരബോധത്യാഗം തന്നേ താടിമുടിനീട്ടികറുപ്പുടുക്കല്‍ , മാനസികസംശുദ്ധിവല്‍ക്കരണം ഭസ്മധാരണം, നാമജപ ഉപാസന തന്നെ ശരണം വിളികള്‍. അങനെ എല്ലാവരും ലക്ഷിയ ബോധം വളര്‍ത്തി, ത്യാഗമാര്‍ഗംസ്വീകരിച്ചു, ശുദ്ധമനസ്ക്കരായി, മന്ത്രഘോഷം നടത്തി,തീര്‍ത്ധപാദരാകുന്നു.അവരെ നാം സ്വാമിയെന്നു വിളിയ്ക്കുന്നു.
സ്വാമിമാര്‍നടത്തുന്ന ശബരിമല യാത്രയും നമ്മുടെജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടു എങനെയെന്നാല്‍ ജീവിതത്തില്‍ ഒരാള്‍ക്കു പ്രധാനമായി മൂന്നുക്കാ‍ലം ഉണ്ടെന്നു പറയുന്നു അറിവുള്ളവര്‍,
സാധനാകാലം, സഞ്ചാരകാലം, സായൂജ്യകാലം,
ബ്രഹ്മചര്യാശ്രമം അതായത് വിദ്യാഭ്യാസകാലം സാധനാകാലമെന്നും, ഗാര്‍ഗസ്ത്യം തുടങി വാനപ്രസ്തം വരെ അതായത് വിവാഹജീവിതം മുതല്‍ കുടുംബപ്രാരാബ്ധത്തില്‍ കൂടിയുള്ള കാലയളവിനെ സഞ്ചാരകാലം എന്നും , പ്രാരാബ്ധാവസാനം മുതല്‍ മരണപര്യന്തം വരെ സായൂജ്യകാലമെന്നും പറയുന്നു. അന്ത്യ കാലത്തു ഭഗവത് സായൂജ്യം ഉണ്ടവലാണല്ലോ നമ്മുടെ ശരിയായ ലക്ഷ്യം . എന്നാല്‍ സാധനാകാലത്തില്‍ ആര്‍ജിയ്ക്കുന്ന വിദ്യകൊണ്ടു സഞ്ചാരല്കാലം ധര്‍മ്മിഷ്ട്ടമാക്കിയാല്‍ മാതമേ സായൂജ്യകലത്തു ഭഗവത് പദം സിദ്ധിയ്ക്കുകയുള്ളു.അതിനാല്‍ ഈ മൂന്നുകാലവും വളരെ ബന്ധപ്പെട്ടുകിടക്കുന്നു ആ കാലഘട്ടത്തിലൊക്കെതന്നെയും നാം എന്തു ചെയ്യണം എന്നും അതു മുഖാന്തരം നമുക്കെന്തുലഭിയ്ക്കുന്നുയെന്നും ഉള്ളതിനേയാണ് ഭക്തര്‍ അനുഷ്ട്ടിയ്ക്കുന്ന ശ്രബരിമാലയാത്ര കാണിച്ചുതരുന്നതു. അതുതന്നേയാണു ശബരിമലയാത്രയുടെ പ്രാധാന്യവും
അതായതു മാലയണിഞ്ഞുകറുപ്പുടുത്ത് ഭസ്മം ധരിച്ചു ശരണഘോഷവുമായിസാധാരണകാര്‍ സ്വാമിയാകുന്ന കാലം സാധനാകാലം. നിക്ഷ്ട്ടയായ വ്രതാചരണകാലം അല്ലെ ? തുച്ഛമായ ജീവിതസുഖത്തിനുവേണ്ടി ചെയ്തിരുന്ന പലതും ത്യജിച്ചു ചിട്ടയായ ജീവിതം നയിക്കും വ്രതകാലത്തു .അപ്പോള്‍ നമ്മുക്കറിയാം സാധാരണയായുള്ള നമ്മുടെ പ്രവര്‍ത്തികള്‍ ശാശ്വത സുഖം തരുന്നവയല്ലയെന്നു പിന്നേ എന്തേ നമ്മില്‍ പലരും ദിനവും വ്രതകാലജീവിതം നയികാത്തു . വിദ്യാഭ്യാസകാലമാണു സാധനാകാലമെന്നു നമ്മല്‍ കാണുക ഉണ്ടായല്ലോ. നിഷ്ടയായ വ്രതാചരണമുണ്ടെങ്കില്‍ കരിമല, നീലിമല,കയറ്റം എളുപ്പം. വ്രുത്തിയായ വിദ്യ ഉണ്ടെങ്കില്‍ വിവാഹ, കുടുംബ, മലകയറ്റവും എളുപ്പം. വിദ്യാഭ്യാസകാലത്തു കിട്ടുന്ന സത്യ, ധര്‍മ്മ ,പുണ്ണ്യ ,കര്‍മ്മ വിവേചന ബുദ്ധിയും,നന്മ്മ ,തിന്മ്മ ,ദു:ഷ്ടശ്രേഷ്ട ,സത്യ,വിരുദ്ധ കര്‍മ്മത്തിന്റെ പരിണിത ഫലങളെ വേര്‍തിരിച്ചരിയുവാനുള്ള അറിവും , നിഷ്ടയായ വ്രതകാലത്തിലെന്നപോലെ പരിഭോക്ഷിപ്പിച്ചെങ്കില്‍ മാതമേ ജീവിതത്തില്‍ സുഖമുണ്ടാവുകയുള്ളു
വ്രതകാലത്തില്‍ കെട്ടു നിറച്ചു ശരണം വിളികളുമായി മലയാത്ര നടത്തുന്ന സ്വാമിമാര്‍ക്കു തുല്ല്യം ജീവിത യാത്രയില്‍ കര്‍മ്മഫലം ആകുന്ന കെട്ടുനിറച്ചു നാമസംങ്കീര്‍ത്തനവും മായി ക്ലേശകരമായ പ്രാരാബ്ധമലയാത്രയിലാണുനാമേവരും
വ്രതവും ശരണം വിളിയുമായി ശബരിമലയാത്ര
വിദ്യയും നാമജപവുമായി ജീവിതമലയാത്ര


ഈ രണ്ടു യാത്രയ്ക്കും
അവശ്യം...........
സത് ചിന്ത
സത് കര്‍മ്മം
സത് സംഘം

ഹരി:ശരണം

Sunday, November 15, 2009

ശ്രീ ഗുരുവായുരപ്പാ ശരണം








ഒറ്റയ്ക്ക് പോകേണ്ടവര്‍ നമ്മള്‍






എത്രനാള്‍ എത്രനാള്‍ ഉണ്ടാകുമീ
ലോകവേദിയില്‍ ഇങ്ങനെ നമ്മളെല്ലാവരും
അത്രയും നാളുകള്‍ തീരുന്നൊരു കാലം
ചുടല തന്‍ അങ്കണേ എത്തേണ്ടതല്ലേ നാം
കയ്യില്‍ എടുക്കുവാന്‍ കഴിയില്ല യാതൊന്നും
കൂട്ടിനോരാളെയും കൂട്ടാനും ആവില്ല
ബന്ധുവും ശത്രുവും മിത്രവും എല്ലാവരും
നാഴിക ദൂരം അകന്നുനിന്നിടുമ്പോള്‍

ഉണ്ടാക്കിവച്ചതതോന്നും നമുക്കിനി
ഉണ്ടാകയില്ലയെന്നോര്‍ക്കും അക്കാലത്ത്
ഒറ്റയായ്‌ പെട്ടെന്ന് യാത്ര തിരിക്കുമ്പോള്‍
ഒന്നു നടുങ്ങി തരിക്കില്ലേ നമ്മള്‍

അന്നേരവും നമ്മള്‍ക്ക് പിന്‍പേ ഗമിക്കുവാന്‍
സന്തോഷമോടങ്ങ് എത്തുന്നവരുണ്ട്
ആരാണവരെന്ന് അറിയേണമെങ്കില്‍
അറിയുക നമ്മുടെ സത് ഗുണം ആണവര്‍


ഇഹ ലോക കാലത്ത് ചെയ്തോരാ
സത് ഗുണം അന്നും നമ്മെ പിരിയില്ല
പരലോകയാത്രയില്‍ നമ്മെ തുണയ്ക്കുവാന്‍
ഇത്തിരി സത് കര്‍മ്മം ചെയ്ക നിരന്തരം







ഹരി:ശരണം

Friday, November 13, 2009

ലളിത മാര്‍ഗ്ഗ രേഖ




ശ്രീ ഗുരുവായുരപ്പാ ശരണം
നായം ജനോ മേ സുഖ ദു:ഖ ഹേതുര്‍:
ന ദേവതാല്മ ഗ്രഹ കര്‍മ്മ കാല
മന : പരം കാരണ മാമനന്തി
സംസാര ചക്രം പരിവര്തയെത്
(ശ്രീമദ്‌ ഭാഗവതം)
മനുഷ്യരോ , ദേവന്മാരോ , സൂര്യ ,ചന്ദ്ര ,ഗ്രഹങ്ങങള്ലോ,കാലമോകര്‍മ്മമോല്ല എന്‍റെ സുഖദു:ഖാനുഭവങ്ങങള്‍ക്ക് കാരണം അതിന്‍റെ കാരണം എന്‍റെ മനസ്സാണ് . ഇവ ഒന്നും തന്നെയും യാതൊന്നിനെയും സുഖിപ്പിയ്ക്കുകയോ ദു:ഖിപ്പിയ്ക്കുകയോ യഥാര്‍ഥത്തില്‍ ചെയ്യുന്നില്ല .എല്ലാം മനസ്സിന്‍റെ സങ്കല്പ്പമാണ്.അതാണ് എന്‍റെ സംസാരച്ചക്രം
കഴിഞ്ഞ വാര സത് സംഘ ചിന്തയില്‍ നാം അത്യധികമായ ആഗ്രഹത്തെ അഥവാ മോഹത്തെ കാമമെന്നു പറയുന്നു എന്നും ,അതുണ്ടായാല്‍ അനര്‍ത്ഥ ആണ് ഫലമെന്നും , അത്കൊണ്ട് യാതൊന്നിനെയും അമിതമായി മോഹിയ്ക്കരുതെന്നും കണ്ട്ടുഅല്ലെ ?
അമിതമായ മോഹം നമ്മില്‍ അത്ക്രമിച്ച്ചിരിയ്ക്കുന്ന സമയത്ത് , അതിനെ പ്രപ്പിയ്ക്കല്‍ മാത്രമാണ് നമ്മുടെ ല്ക്ഷ്യമെന്നുവരും.അതിനായി നാം ഒട്ടേറെ സമയവും ചിലവാക്കും .എന്നാല്‍ അറിവില്ലായ്മയാണ് ഈ തെറ്റായ ല്ക്ഷ്യബോധോടയത്ത്തിനുകാരണം എന്ന് പറയപെടുന്നു . എന്തെന്നാല്‍ രണ്ടു ചാണ്‍നീളത്തില്‍ ജനിച്ചു വീണ നമ്മളെ ഇത്രയും ഒക്കെ ആക്കിതീര്‍ത്ത്ത ആ ഈശ്വരനു നമുക്കു വേണ്ടതൊക്കെ തരുവാന്‍ കഴിയും എന്ന അറിവുണ്ടങ്കില്‍ നാം ഒന്നിനെയും അമിതമായി മോഹിയ്ക്കില്ലല്ലോ .
അപ്പോള്‍ ആ അറിവിന്‍റെ കുറവ് നമ്മളെ പലതും ആഗ്രഹിപ്പിയ്ക്കും അപ്പോള്‍ നമുക്ക്ക് ചിലതൊക്കെ നക്സ്ട്ടമാവുകയുംമറ്റുചിലതൊക്കെ കിട്ടുകയും ചെയ്യും അല്ലെ?
എത്ങ്കിലും ഒന്നിന്‍റെ ലാഭത്തിനായി പലതും കളഞ്ഞുകുളിച്ചിട്ടും അത് ലഭിയ്ക്കുന്നില്ല എന്ന് വരട്ടെ ,അപ്പോള്‍ അത് ലഭിയ്ക്കതിരിയ്ക്കാന്‍ കാരണം ആയവകലോടൊക്കെ തന്നെയും നമുക്കുണ്ടാവുന്ന വികാരമാണ് ക്രോധം (അങ്ങനെ മനസിലാകാന്‍ ഏറെ എളുപ്പം അല്ലെ )
ചിന്തിയ്ക്കുക ,
നമ്മുടെ മനസ്സിലെ ചിന്തകള്‍ ആണല്ലോ നമ്മെ പ്രവര്‍ത്തിപ്പിയ്ക്കുന്നത് ,ഈ മനസ്സിന്‍റെ കടിഞ്ഞാണ്‍ നമ്മുടെ കയ്യില്‍ ഉണ്ടോ, നോക്കാം , മനസ്സു എന്തിനെയാണോ കാംക്ഷിയ്ക്കുന്നത് അതില്‍ പോയി ലയിക്കുന്നു . ഇനി മനസ്സു എങ്ങനെയാണ് ഒന്നിനെ കംക്ഷിയ്ക്കുക ? . കണ്ണിലൂടെയും, മൂക്കിലുടയും , ത്വക്കിലൂടയും , നാവിലൂടയും , അല്ലാതെ വേറെ മാര്‍ഗമില്ല തന്നെ . എന്നാല്‍ ഈ പറയുന്ന കണ്ണിനോ, മൂക്കിനോ, കാതിനോ, ത്വക്കിനോ, നാവിനോ പ്രിയമുല്ലതിനെ മാത്രം സ്വീകരിയ്ക്കാന്‍ കഴിയുമോ? പ്രിയമുല്ലതിനെയും ,അപ്രിയമുല്ലതിനെയും, കണ്ണ് കാണുകയും, മൂക്ക് മണക്കുകയും, കാത്തു കേള്‍ക്കുകയും ,ത്വക്ക് തൊടുകയും, നാവു രുചി‌ക്കുകയും ചെയ്യുന്നില്ലേ . അപ്പോള്‍ ഇവയ്ക്കു അഞ്ച്ചിനും സ്വാതന്തൃയമില്ലയെന്നു മനസ്സിലായില്ലേ .അപ്പോള്‍ മനസ്സിന്‍റെ സേവകരായ ഈ അഞ്ചു യിന്ത്രിയങളുടെയും നിയന്ത്രണം നമ്മില്‍ ഇല്ലഎന്ന് വരുക്കില്‍ മനസ്സിന്‍റെയും ഏതാണ്ട് അങ്ങനെ തന്നെ യുന്നു കാണാം .
മനസ്സു എവിടെ ലയിക്കുന്നുവോ അവിടെ യും ആയി താതാല്മിയം പ്രാപിയ്ക്കുന്നു അതിനാല്‍ മനസ്സിനെ ജലമയമാണ് എന്നാണ് ആചാരിയന്‍ മാര്‍ പറഞ്ഞുവച്ചിരിയ്ക്കുന്നത്
ചെറു തടാകങ്ങളില്‍ ചെരുമല്‍സിയങങള്‍ക്ക് ചലനം ഉണ്ടാകാന്‍ കഴിയും എന്നാല്‍ മഹാസാഗരങ്ങളില്‍ വലിയ തിമിമ്ഗിലഗല്ക്കുപൊലുമ് ഒരു കാരിയമായ ചലനം ഉണ്ടാകാന്‍ കഴിയുമോ ? എന്നപോലെ സാധാരണ ജനങ്ങളില്‍ ചെറിയ കാരിയങള്‍ക്കുവരെ വലിയ ചലനം ഉണ്ടാകാന്‍ കഴിയുകയും മഹാല്‍മാകളില്‍ വലിയ കാരിയങല്‍ക്കുപോലും ചെറിയ ചലനം ഉണ്ടാക്കാന്‍ കഴിയുന്നുമില്ല ഏതൊക്കെ കാണുമ്പോള്‍ നാം മനസ്സിലാകണം . മനസ്സാണ് എന്തിനും ഏതിനും കാരണമെന്ന് , എന്തും മനസ്സിലാണ് രു‌പപെടുന്നതെയന്നു. അത്കൊണ്ട് മനോ:നിയത്രനമാണ് അടുത്ത കടുത്ത കടമ


മനോ : നിയത്രനത്ത്തിനു ഉണ്ടായിരിയ്ക്കേണ്ട ഗുണം ശാന്തത.ശാന്തിയും,അസാന്ത്തിയും സ്വയം നിര്‍മ്മിതം . ശാന്തമായ കുളത്തില്‍ ഒരു കല്ലെറിഞ്ഞാല്‍ അതിന്‍റെ ശാന്തമായ അവസ്ഥയ്ക്ക് വിഘ്നം . ശാന്ത മായ മനസ്സിന്‍റെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ യാണ് ക്രോധ മാകുന്ന കല്ല്‌ എപ്പോഴാണോ ജലമയമായ മനസ്സിലേയ്ക്ക് പതിയ്ക്കുന്നത് അപ്പോള്‍ അതിന്‍റെ അവസ്ഥയ്ക്ക് മാറ്റ്റം വരുന്നു ഇനി എങനെ ആണ് ക്രോധം ഉണ്ടാവുന്നത് എനാനെങ്കില്‍ മോഹഭങ്ങത്ത്തില്നിന്നുമാനെന്നു നാം നേരത്തെ കണ്ടു.


ക്രോധി ആയ ഒരാളുടെ പ്രവര്‍ത്തി അയാളെയും മറ്റു പലരെയും ദു:ഖ കയത്തില്‍ ആഴ്തിയെന്നുവരാം


അതിനാല്‍ മനോ നിയന്ത്രണത്തിന് ക്രോധനിയന്ത്ര്ണം അനിവാരിയം എന്ന് വരുന്നു


വീണ്ടും ചിന്തിയ്ക്കുക


ക്രോധത്തെ എങ്ങനെ നിയന്ത്രിയ്കം ?


ആദിയംക്രോധം എന്‍റെ സ്വന്തമാണോ എന്നറിയണം , നമ്മുടെ സ്വന്തമല്ലെനാണ് അറിവുള്ളവര്‍ പറയുന്നതു കാരണം നമ്മുടെ സ്വന്ത ആയിരുന്നെങ്കില്‍ എപ്പോഴും നാം വെറുതെ ക്രോധിചേനെ . ചില പ്രത്തിയേകസാഹചരിയത്ത്തില്‍ മാത്രമെ നമുക്കു ക്രോധം വരുന്നുള്ളൂ . അപ്പോള്‍ അത് എവിടെനിന്നോ വരുനതാണ് , വരുന്നതൊന്നും നമ്മുടെ സ്വന്തമല്ലല്ലോ , അപ്പോള്‍ സ്വന്തമല്ലാത്ത ഒന്നിന്‍റെ നിയന്ത്രണം എങ്ങനെ കഴിയും . ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു അല്ലെ ?


ക്രോധ നിയന്ത്രണത്തിനു ലളിതമായ ഒന്നു രണ്ടു വഴികള്‍



  • എപ്പോഴൊക്കെ നമുക്കു ക്രോധം വരുന്നുവോ അപ്പോഴൊക്കെ പ്രതികരിയ്ക്കാന്‍ മടിയ്ക്കുക (സംയമനം പാലിയ്ക്കാന്‍ ശീലിച്ചാല്‍ ക്രെമേണ ക്രോധം ത്യജിയ്ക്കാം


  • ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നി മൂന്ന് തലങ്ങളില്‍ കരിയങളെ തരം തിരിച്ചു നോക്കി പ്രവര്‍ത്തിയ്ക്കുക (അപ്പോള്‍ അമിത മോഹങള്‍ ആക്രമിക്കുകയില്ല .കിട്ടാത്ത മോഹങള്‍ നമ്മെ ക്രോധിയാക്കിയേക്കാം )


ആരംഭത്തില്‍ എല്ലാം കഠിനം അഭ്യാസത്തില്‍ എല്ലാം ശീലം ............ അഭ്യസിയ്ക്കുക ......അലസതവെടിഞ്ഞു നിരന്തരം



ഇതിനു നാമ ജപം തന്നേ ഉത്തമം സദാ ഈശ്വരനാമം ജപിയ്ക്കാന്‍ ശ്രമിയ്ക്കുക ഇതു കാലം കലിയുഗം നാമത്തിനു മാത്രമേ നമ്മെ ര്ക്ഷിയ്കാന്‍ കഴിയൂ , ഇതുതന്നെ ലളിത മാര്‍ഗ്ഗ രേഖ



ഹരി:ശരണം



മധു മൊഴി





Wednesday, November 11, 2009

ശ്രീ ഗുരുവായുരപ്പാ ശരണം

ശ്രീ ഗുരുവായുരപ്പാ ശരണം
സ്വസ്ഥനായിട്ടു നാമം ജപിയ്ക്കനിരിയ്ക്കണ്ടേ
സ്വസ്ഥനായിരിയ്ക്കാന്‍ നാമം ജപിയ്ക്കുക
ഹരി: ശരണം
  • _മധു മൊഴി

Saturday, November 7, 2009

പ്രഥമ കടമ


"ശ്രീ ഗുരുവായുരപ്പാ ശരണം "

കഴിഞ്ഞ എന്റെ ബ്ലോഗ്ഗുകളില്ലെല്ലാം ഞാന്‍ ഉത്ഭോധിപ്പിച്ചത് സത് ജന സംസര്‍ഗ മഹത്വം ആയിരുന്നല്ലോ .

ഇന്നുമുതല്‍ നാം സത്സംഘം തുടങ്ങുകയാണ് . ആനന്ദ കരമായ ജീവിതത്തില്‍ തുടങ്ങി , ആനന്ദകരമായ ജീവിതത്തിലൂടെ നടന്നു , ആനന്ദ മയമായ മോക്ഷത്തില്‍ അണയുക എന്നതാണ് സത്സംഘത്ത്തിന്റെ ലകഷ്യം.

പരി പാവനമായ സത്സംഘത്ത്തിലെയ്ക്ക് ..............


"യസ്യാഃ സ്നേഹോ ഭയം തസ്യ

സ്നേഹോ ദു:ഖസ്യ ഭാജനം

സ്നേഹ മൂലാനി ദു:ഖാനി

താനിത്രിക്തുവ വസേതല്‍സുഖം"


എന്തിനെ നാം ഇഷ്ട്ടപെടുന്നുവോ അതിനെ ലഭിയ്ക്കുവാനുള്ള മോഹമാണ് നമ്മുടെ ദു:ബലത . ആ ദു:ബലത കൂടുന്നതനുസരിച്ച് ഭയം ഉണ്റാവുന്നു, അതുമൂലം അനവധി പ്രശ്നങ്ങള്‍ ഏറ്റവും നല്ല വഴി ഒന്നിനേയും മോഹിയ്ക്കതെയിരിയ്ക്കുക എന്നതാണ് .

( ചാണക്കിയഗുരു )

ഈ ജീവിതത്തില്‍ നമ്മള്‍ പലതും മോഹിയ്ക്കുന്നു . ആ മോഹം അധികം ആകുമ്പോള്‍ അതിനെ കാമം എന്നു പറയുന്നു . അപ്പോള്‍ നമ്മള്‍ മോഹങ്ങളുടെ ലാഭത്തിനായി പ്രവര്‍ത്തിയ്ക്കുന്നു അവിടെ ചിലപ്പോള്‍ പലതും നമ്മള്‍ക്ക് നഷ്ട്ടമാകുന്നു . അതായത് നമ്മുടെ വിദ്യ , കുലമഹിമ , അന്തസ്സ്, കുടുംബബന്ധങ്ങള്‍ , അങ്ങനെ പലതും ആയതിനാല്‍ കഴിവതും യാതൊന്നിനെയും അമിതമായി മോഹിയ്ക്കാതിരിയ്ക്കുക . അതുതന്നെ യഥാര്‍ഥ സുഖം ഇതാണ് സത്സംഘത്ത്തിന്റെ പ്രടമ പടി . അത് കടക്കുക എന്നതുതന്നെ നമ്മുടെ പ്രഥമ കടമ അങ്ങനെ പടികല്‍ ആറെണ്ണം ഉണ്ടല്ലോ . ( കാമ ക്രോധ ലോഭ മോഹ മദ മാല്സരിയഗ്ഗ്ങള്‍) . പടിആരുംകടന്നു അവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ........... എന്നല്ലേ പറയുക

അങ്ങനെ ഒന്നാം പടി കടക്കല്‍ നമ്മുടെ പ്രഥമ കടമ !!!!

സുഭസ്യ ശീഘ്രം !!!!!!!!!

"ഹരി ശരണം "