ശ്രീ ഗുരുവായൂരപ്പാ ശരണം
ധനത്തിനായിട്ടു ശ്രമിച്ചു നമ്മള്‍
ശരീരമ്മിനെത്ര പണിപ്പെടുത്തി
ധനത്തിനെന്തേ കഴിയാത്തു നമ്മേ
മരിച്ചിടുമ്പൊളൊന്നു പിടിച്ചുവയ്ക്കാന്‍
ഉണ്ടാക്കുവാനും, ചിലവാക്കുവാനും
സൂക്ഷിയ്ക്കുവാനും, പണിയേറെയുണ്ടേ
എല്ലായ്പ്പൊഴും നമ്മുക്ക് ഭയദു:ഖമല്ലേ ?
ധനം തരുന്നുള്ളു അറിഞ്ഞിടുക .
നാളേയ്ക്കുവേണ്ടിട്ട് കരുതിവച്ചാല്‍
നാളേയ്ക്കുനമ്മുക്കൊരുറപ്പുമ്മില്ല
നാളേയ്ക്കുനാളേയൊരുനാളെനമ്മള്‍
നാരായണന്‍ തന്‍ പദം അണഞ്ഞിടെണ്ടെ
അരക്ഷിതര്‍ക്കിത്തിരി രക്ഷചെയ്‌വാന്‍
എടുത്തുവയ്ക്കുകവേണമ്മിപ്പൊള്‍
ഒരുക്കിവച്ചിട്ടു സുഖിയ്ക്കുവാനായ്
കരുതിവച്ചതില്‍ നിന്നുമല്‍പ്പം
ഹരി:ശരണം
No comments:
Post a Comment