Thursday, May 10, 2012

അനുസരണ

ശ്രീ ഗുരുവായൂരപ്പാ ശരണം


അനുസരണ അടിമത്ത്വമായും ശാന്തത ഭീരുത്ത്വമായും കണക്കാകുകയെന്നത് ഈ കാലത്തെ ഒരു പ്രത്യേകതയാണ്. അത് തന്നെ യാണ് വലിയ പരാജയവും . എന്നാല്‍ അറിവുള്ള ഒരാള്‍ക്കേ അനുസരിക്കാനും , ധര്യമുള്ള്വനെ ശാന്തനാകാനും കഴിയൂ എന്നതാണ് സത്യം . പതിനാലു സംവത്സരം

ഊണും ഉറക്കും ഉപെക്ഷിച്ച ത്യാഗസാധനാനിഷ്ട്ടനും ധര്യയശാലിയും ആയ ലക്ക്ഷ്മണനും , ജഗത്പ്രാണന്തനന്‍ ആയ ഹനുമാനും ശ്രീരാമനെ അനുസരിച്ച്ച്ചത് അടിമയായതിനാല്‍ അല്ല മറി ച്ചു ഭക്തിയാലുള്ള ആദരവിനാല്‍ ആണ്. അതിനു കാരണം ശ്രീരാമന്‍ മനുഷ്യനല്ലയെന്ന അറിവുണ്ടായിരുന്നതിനതുകൊണ്ട് ആണ് രാമനാല്‍ അകൃതമായ ഒന്നില്ല എന്ന ആ അറിവ് അവര്‍ക്ക് ഭക്തിയും ആദരവും ശാന്തിയും നല്‍കി . ശ്രീരാമനെ അനുസരിച്ചു എന്നതിനാല്‍ ലക്ഷ്മണനും , ഹനുമാനും , രാമായണത്തില്‍ മഹത്തായൊരു ആദരവ് ലഭിച്ചു . അവര്‍ ഇന്നും നമ്മുടെ ഉള്ളില്‍ ഈശ്വര തുല്ലിയമായി വസിക്കുന്നു ശരിയല്ലേ , അപ്പോള്‍ ഇതു കാണുന്ന നമ്മള്‍ എന്ത് വേണം? നമുക്ക് മുന്നില്‍ ഈ ലോകത്ത് തനതായ മുദ്ര പതിപ്പിച്ചു കടന്നു പോയ മഹത്വ്യക്തികളെ അനുസരിക്കുകയും ശാന്തമായി അവരുടെ ചരിയകളെ സ്വായത്തമാക്കി സുഖമായി ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യണം …......

ഹരി ശരണം

No comments:

Post a Comment