Saturday, December 5, 2009

ശ്രീ ഗുരുവായുരപ്പാ ശരണം
കരകാണാകടലുകളില്‍ തിരമാലകളെ കീറിമുറിച്ചു ആഴകടലില്‍ മുത്തിനു പോകുന്ന മുക്കുവരെ കുറിച്ചു നാം കേട്ടിട്ടില്ലേ.അതുപോലെ സംസാരസാഗരത്തില്‍ പ്രരാബ്ധ്ത മാലകളെ കീറിമുറിച്ചു ആ‍ദ്ത്യത്മിക കടലില്‍ മുക്തിയ്ക്കു പോകുന്ന സത്ജനങ്ങളേയും നമുക്കു കാണാന്‍ കഴിയും. ലോകത്തില്‍സത്ചിന്ത, സത്കര്‍മ്മം , സത്സഘം, എന്ന തോണിയിലേറി അനവധി തിരമാലകളാകുന്ന നമ്മേ അഭിമുഖീകരിയ്ക്കുന്ന കടകടമബാധ്യതകളെ ധര്‍മ്മാനുഷ്ടാനമാകുന്ന തുഴകളാല്‍ വകഞ്ഞുകീറീ ഭഗവതുസായൂജ്യമെന്ന മുക്തിനേടാന്‍ കൊതിയ്ക്കുന്നവര്‍ക്കായി ഒരു സത്സഘചിന്തകൂടി....
ശത്രുഭാഗത്തുനിന്നും ചീറിവരുന്ന ആയുധങ്ങളേയും, യുദ്ധതന്ത്രങ്ങളേയും ഒരു യോദ്ധാവു ധീരമായി നേരിടുന്നു. അതിനുള്ള അറിവു അയാള്‍ക്കു ആയോധനകലകളടങ്ങുന്ന ഗുരുകുലവിദ്യാഭ്യാസകളരിയില്‍നിന്നും കിട്ടുന്നതാണു അല്ലെ? അതുപോലെ എന്റ്റെ പടനപകര്‍ത്തെഴുത്താകുന്ന പ്രതിവാരസത്സഘഗുരുകുലകളരിയിലെ പടിതാകളേ, വായിച്ചറിഞ്ഞതിനേപ്പറ്റി ചിന്തിയ്ക്കുക, ചോദിയ്ക്കുക, അറിയുക, അറിഞ്ഞതിനെ പ്രവര്‍ത്തിതലത്തിലേയ്ക്കുകൊണ്ടുവരുക എന്നികാരിയങ്ങള്‍ കൂടിച്ചേരുന്നത്താണു ശരിയായ പരിശീലനം എന്നതിനാല്‍ സത്സഘചിന്തയിലേ നിങ്ങളുടെ സംശയനിവാരണങ്ങള്‍ക്കായി നിങ്ങളുടെ ചോദ്യങ്ങളേയും ഞാന്‍ നിറമനസ്സോടെ സ്വീകരിയ്ക്കുന്നതാണ് . കാരണം നമുക്ക് ഒരുമിച്ചൊരു യാത്രതിരിക്കേണ്ടതുണ്ടിവിടെ. യാത്രികര്‍ തുല്ല്യരായാല്‍ യാത്ര എളുപ്പം (തുല്ലിയയാത്രികര്‍ക്കുഎളുപ്പയാത്ര) നിങ്ങളുടെ ചോദ്യങ്ങള്‍ ഒര്‍ക്കുഡ് വഴിയൊ,ഈ-മെയിലുവഴിയൊ, ബ്ലൊഗ്ഗിലെ കന്റ്റിലൂടെയൊ സാധ്യമെന്നു അറിയിക്കുന്നു
നാരായണീയദിനാഘൊഷത്തിന്റേ തിരക്കേറിയദിനങ്ങളിലൂടെയാണു എന്റെ യാത്രയിപ്പോള്‍ ആയതിനാല്‍ സത്സഘചിന്തയിലുപരി സത്കര്‍മ്മചിന്തയ്ക്കൂന്നല്‍ കൊടിത്തിരിയ്ക്കുന്നൂയിപ്പോള്‍ എല്ലാവരേയും ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടേയെന്നു ആശംസിക്കുന്നു
സുഖ ദു:ഖ സന്മ്മിശ്രമ്മീലോകവീധിയില്‍
ഒരു വാരവുംകൂടിപിന്നിട്ടിരിയ്ക്കെനാം
എന്ത് സത്കര്‍മ്മം ചെയ്തുനാം ലോകത്തില്‍
എന്നൊന്നിരുന്നു ചിന്തിയ്ക്ക സത്വരം
ഹരി : ശരണം
തുല്ലിയയാത്രികര്‍ക്കു എളുപ്പയാത്ര

No comments:

Post a Comment