Friday, January 10, 2014

madhumozhi

ശ്രീ ഗുരുവായൂരപ്പാ ശരണം
കിട്ടാത്ത സൗഭാഗ്യ ങ്ങള്‍ക്ക് പിന്നാലെ ഓടി തളരല്‍ അല്ല , കിട്ടിയ സൗഭാഗ്യങ്ങളില്‍ വിശ്രമിക്കല്‍ ആണ് പക്ക്വത
ഹരി ശരണം

madhumozhi

ശ്രീ ഗുരുവായൂരപ്പാ ശരണം
ആലോചനകളോടു കൂടിയ പ്രവര്‍ത്തിയെ നമ്മെ ലക്ഷ്യത്തിലെത്തിക്കുകയുള്ളൂ എന്നിരിക്കെ പ്രവര്‍ത്തികളുടെ മുന്നില്‍ തിടുക്കം കുട്ടി അപകടം വരുത്തുന്നത് എന്തിനാണ് ? അത് വിഡ്ഢിത്തം അല്ലെ ? വിവരദോഷി എന്ന് പെരെടുകാതിരിക്കാന്‍ വിവേകബുക്ധി ഉപയോഗിക്കുക
ഹരി ശരണം

madhu mozhi

ശ്രീ ഗുരുവായൂരപ്പാ ശരണം
ഏ തോരു വസ്തുവു ഒന്നേ ഉള്ളു എങ്കില്‍ അതിനെ വളരെ കരുതലോടെ സുക്ഷിക്കുക എന്നത് മനുഷ്യന്റെ സഹജമായ പ്രവണതയാണ് . അങ്ങനെ എങ്കില്‍ നമ്മുടെ ജീവിതവും ഒന്നേ ഉള്ളു എന്നതിന്നാല്‍ ഈ ജീവിത യാത്രയിലും കരുതലുകള്‍ വേണം തീര്‍ച്ചയായും . അല്ലെ . സുഗമമായ ഗമനത്തിന് ക്ഷമയെ ഗമയാക്കണം .
ഹരി ശരണം

sath sangam

ശ്രീ ഗുരുവായൂരപ്പാ ശരണം
ഉയരെ വിഹായസില്‍ പറക്കുന്ന പക്ഷികള്‍ക്കും താഴെ വിശ്രമം ഭൂമിയില്‍, എത്രയും ശക്തമായി എറിയപെട്ടാലും കല്ലുകള്‍ക്കും ഭൂമിയില്‍.അടങ്ങല്‍ . എത്ര വലിയ മണിമാളികളുടെയും ഉറപ്പിന്റെ അടിസ്ഥാനം ഈ ഭൂമി തന്നെ , ഇതില്‍ നിന്നും എന്ത് മന:സിലാക്കാം . ആശ്രയം അസ്ഥിത്വത്തില്‍ മാത്രം എന്നല്ലേ ? " സര്‍വ്വ ദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി " സകലതിന്റെയും അസ്തിത്വം അച്ച്യുതന്‍!!!!! കൃഷ്ണലീലകളാല്‍ സംപുഷ്ട്ടമായ വ്രജമാകട്ടെ മനം.......!!!! ശ്രീ രാധികയുടെ പ്രേമഭാവം സ്വഭാവത്തിലും , ഗോക്കളുടെ നിഷ്കളങ്കത ചര്യകളിലും സ്വായത്തമാക്കി നാം നമ്മുടെ ആശ്രയസ്ഥാനത്തെ പ്രാപിക്കുവാന്‍ , മനം കണ്ണന്റെ കേളിരംഗം ആക്കുക വൈകാതെ
ഹരി ശരണം

Hari saranam

ശ്രീ ഗുരുവായൂരപ്പാ ശരണം
പരിസരം പലര്‍ക്കും ഗുരുവും
പരിശോധകനും ആണ്
പരിസരബോധം ചിലര്‍ക്ക് 
ധാര്‍മ്മികബോധം നല്‍കുന്നു
ഹരി ശരണം