ശ്രീ ഗുരുവായൂരപ്പാ ശരണം
ഉയരെ വിഹായസില്‍ പറക്കുന്ന പക്ഷികള്‍ക്കും താഴെ വിശ്രമം ഭൂമിയില്‍, എത്രയും ശക്തമായി എറിയപെട്ടാലും കല്ലുകള്‍ക്കും ഭൂമിയില്‍.അടങ്ങല്‍ . എത്ര വലിയ മണിമാളികളുടെയും ഉറപ്പിന്റെ അടിസ്ഥാനം ഈ ഭൂമി തന്നെ , ഇതില്‍ നിന്നും എന്ത് മന:സിലാക്കാം . ആശ്രയം അസ്ഥിത്വത്തില്‍ മാത്രം എന്നല്ലേ ? " സര്‍വ്വ ദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി " സകലതിന്റെയും അസ്തിത്വം അച്ച്യുതന്‍!!!!! കൃഷ്ണലീലകളാല്‍ സംപുഷ്ട്ടമായ വ്രജമാകട്ടെ മനം.......!!!! ശ്രീ രാധികയുടെ പ്രേമഭാവം സ്വഭാവത്തിലും , ഗോക്കളുടെ നിഷ്കളങ്കത ചര്യകളിലും സ്വായത്തമാക്കി നാം നമ്മുടെ ആശ്രയസ്ഥാനത്തെ പ്രാപിക്കുവാന്‍ , മനം കണ്ണന്റെ കേളിരംഗം ആക്കുക വൈകാതെ
ഹരി ശരണം
No comments:
Post a Comment