Saturday, October 24, 2015

  1. ശ്രീ ഗുരുവായൂരപ്പാ ശരണം

മൂടിവയ്ക്കപെട്ട വിളക്കില്‍ നിന്നും പ്രകാശം പരത്തു എന്ന് പറയുന്നത്‌ എന്ത് മാത്രം മണ്ടത്തരം ആണ്, അതുപോലെ അല്ലെ നമ്മുടെ കുട്ടികളുടെ ഗതിയും. പഠന പ്രക്രിയ തുടങ്ങുന്നതിനായി അല്ലെങ്കില്‍ മാതാപിതാക്കളുടെ സമയകുറവുമൂലം (കാരണം രണ്ടു കൂട്ടാരും ജോലി ചെയ്ത്താല്‍ മാത്രേ ചിലവുകള്‍ വഹിക്കാന്‍ ആക്കു എന്നാ നിലയില്‍ നമ്മുടെ ജീവിത സാഹചര്യങ്ങളെ നാം മാറ്റി മരിച്ചിരിക്കുന്നു) . നന്നേ ചെറുപ്രായത്തിലെ അമ്മയില്‍ നിന്നും അകത്തപെടുന്നില്ലേ അവര്‍ ബാലവടികളിലെക്കും അംഗന്‍ വടികളിലെക്കും ഒക്കെ ആയി . കുരുന്നു മനസ്സിലെ ആ അകല്‍ച്ച അവരുടെ ഉപബോധ മനസ്സില്‍ കോറിയിടുന്ന ചിത്രം എന്താണെന്ന് നാം ചിന്തികുന്നുണ്ടോ ? .സ്വന്തം വീട്ടില്‍ അച്ഛന്‍റെയും അമ്മയുടെയും അടുക്കല്‍ നിന്നും കിട്ടേണ്ടുന്ന സ്നേഹം സ്വാതന്ത്ര്യം , പരിഗണന എന്നിവയുടെ അഭാവം അവനില്‍ അല്ലെങ്കില്‍ അവളില്‍ . ചെറുപ്പത്തി ലെ ഒരു ചെറിയ അന്യതാ ഭാവം വളര്‍ത്തുന്നു .അതിന്റെ തെളിവാണ് അവര്‍ വളര്‍ന്നു വരുമ്പോള്‍ പ്രകടമാകുന്ന അനുസരണ കുറവിന്റെയും സ്വാര്‍ഥതയുടെയും ഒക്കെ കാരണം
. മാതാപിതാക്കളോടുള്ള അവരുടെ ഈ മനോഭാവം അടിക്കടി വളര്‍ന്നു കാലാന്തരത്തില്‍ ഇവര്‍ നമ്മെ വൃദ്ധസദനത്തിലെ അന്തേ:വാസികള്‍ ആകി മാറ്റുന്നതിനു ഇതും ഒരു കാരണം ആണെന്ന് നാം അറിയുന്നില്ല എന്നതാണ് സത്യം .
ഒന്നാലോചിച്ചു നോക്കു നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ കുട്ടിക്കാലം കുറഞ്ഞത്‌ നാല് വയസ്സ് വരെ യെങ്കിലും നമ്മള്‍ അമ്മയുടെ സ്നേഹത്തിന്റെ ആ സാന്നിധ്യം രാവും പകലും അനുഭവിചിട്ടില്ലേ അതു കൊണ്ട് തന്നെ നമ്മള്‍ക്കും നമ്മുടെ അച്ഛന്‍ അമ്മമാരോടും വിലമതിക്കാന്‍ ആകാത്ത സ്നേഹവും ഉണ്ട് . അത് പോലെ ഇന്നത്തെ കുട്ടികളെ നാം സമപ്രായക്കാരോട് കൂടി വളരുവാന്‍ അനുവദിക്കുന്നില്ല എന്നതും അവരോടു ചെയ്യുന്ന വലിയ പാതകം ആണ് .. നിസാരം നമ്മുടെ വീട്ടുപടിക്കല്‍ വിദ്യ്യാലങ്ങളിലെ വാഹനം വന്നില്ലെങ്കില്‍ അല്ലെങ്കില്‍ താമസിച്ചാല്‍ പരാതിപെടുന്നവരായി മാറിയില്ലേ നമ്മില്‍ പലരും .. പണ്ടൊക്കെ നമ്മള്‍ കൂട്ട് കൂടി കഥകള്‍ പറഞ്ഞു നടന്നും ഒരുമിച്ചു പൊതു വാഹനങ്ങളിലും ഒക്കെ ആയിരുന്നില്ലേ പോക്കാരുള്ളത് .. ഇന്നു എന്തേ കുട്ടികളെ അതിനു നാം അനുവടിക്കാത്തേ അല്ലെങ്കില്‍ ശീലിപ്പിക്കാത്തേ . അവരെ അല്പം നടക്കാന്‍ സമ്മതിക്കാത്ത്തത് . മൈതാനത്ത് സായകാലത്ത്തില്‍ അല്പോം കളിക്കാന്‍ വിടാത്തേ .. അങ്ങനെ ഒക്കെ അല്ലെ നാം നമ്മുടെ മാനസിക വളര്‍ച്ച നേടിയതും വിഷമതകളെ തരണം ചെയ്യാന്‍ ശക്തിയാര്‍ജ്ജിച്ച്ചതും .
                            സുഖവും സന്തോഷവും ഉണ്ടാകുന്ന സ്ഥലത്തു നമ്മോടൊപ്പം അവരെ കൂട്ടും പോലെ തന്നെ ദു;ഖവും സന്താപവും ഉള്ളിടത്തും അവരെ കൊണ്ടുപോകണം അവര്‍ അതും കാണണം കണ്ടു വളരണം , കഷ്ട്ടതകളെയും കുട്ടിക്കാലത്തു അറിയണം . കഷ്ട്ടപെട്ടു കരുത്ത്താര്‍ജ്ജിക്കണം , കൂട്ടുകാരോടോപ്പം സഹവസിച്ച് സല്ല പിച്ചു വളരുവാന്‍ അവസരം നല്‍ക്കു അവര്‍ക്ക് നമ്മുടെ നിയന്ത്രണത്തില്‍ അല്പം . അവര്‍ കരുത്തരും വിരുതരും വിജയികളും ആകണം എന്ന് നമ്മള്‍ മോഹിക്കുന്നു എങ്കില്‍ .. കൂട്ടില്‍ അടച്ച പക്ഷികളെ പോലെഒരിക്കലും അടച്ചമാര്‍ത്തരുത് സുന്ദരമായ ബാല്യത്തെ  അവരിലെ കഴിവിന്റെ ആ ദീപം തെളിവാര്‍ന്നു ജ്വലിക്കട്ടെ ..ആ പ്രകാശം നമ്മുടെ വിശ്രമ ജീവിതത്തില്‍ നമുക്ക് ശാന്തി എകട്ടേ . വാക്കുകള്‍ യുക്തി യുക്തം എങ്കില്‍ പ്രവര്‍ത്തികളില്‍ കൊണ്ടുവരിക ഒരിക്കല്‍ നമ്മുടെ ഓമന മക്കള്‍ ഈ ലോകത്തില്‍ തനിച്ചാകും നമ്മള്‍ക്കും പോകേണ്ടി വരില്ലേ .. അതിനു ശേഷവും അവര്‍ക്ക് ജീവിതം ഇല്ലെ .. ധീരരായി അവരും ജീവിച്ചു വിജയികട്ടെ നമ്മെ പോലെ …

ഹരി : ശരണം  

Friday, June 19, 2015

ശ്രീ ഗുരുവായൂരപ്പാ ശരണം 
എന്റെ കയ്യിലെ വിരലടയാളം പോലെ മറ്റാര്‍ക്കും ഇല്ല എന്നിരിക്കെ ഞാന്‍ ഈ ലോകത്തുണ്ടെന്ന് ഭഗവാന് നല്ല നിശ്ചയം ഉണ്ടെന്നു എനിക്കറിയാം ... പിന്നെ ഞാന്‍ എന്തിനു വെറുതെ ദുഖികണം ... എനിക്ക് വരുന്ന ദുഃഖങ്ങള്‍ എനികെ താങ്ങാന്‍ ആകു എന്ന് അറിയുന്നതിനാല്‍ അല്ലെ ഭഗവന്‍ ഈ ജനങ്ങളില്‍ നിന്നും ഈ ദുഖത്തിന് എന്നെ തിരഞ്ഞെടുത്തത് ... അപ്പോള്‍ അത് ഭഗവത് പ്രസാദം ആകണം ... ഭഗവത് പ്രസാദം നിരസിക്കാന്‍ അല്ല സ്വീകരികനല്ലെ ... സ്വീകരിക്കുന്നു . ഭഗവാനു കരുണതോന്നാതിരികില്ലല്ലോ എന്നോട് ... ഇങ്ങനെ ഒക്കെ ആകണം നമ്മുടെ ചിന്ത അപ്പോള്‍ നമുക്ക് വിഷമം തോന്നില്ല ഒന്നിനും 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
കോപം നമ്മെ നരകത്തിലേക്കും സ്നേഹം സ്വര്‍ഗത്തിലേക്കും നയിക്കുന്നു ഭാഗവാനിലെക്കുള്ള നമ്മുടെ ഗമനം കോപത്തെ പിന്തള്ളിമാത്രമേ സാധിക്കു എന്ന അറിവാണ് യഥാര്‍ത്ഥ ജ്ഞാനം ... പരിശീലനം കൊണ്ട് മാത്രേ ഇത് സായത്ത്വം ആക്കാന്‍ ആകു ... പരിശ്രമിക്കു ... നിരന്തരം
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
പുകഴ്ത്ത്തുന്നവരെ അനുമോദിച്ചാലും , വിമര്‍ശകരെ സ്നേഹികണം വിജയിക്കാന്‍ ഇതു തന്നെയാണ് എളുതായ വഴി 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
ഗൃഹസ്ഥനു ഏതു കാര്യത്തിനും അധികത്വവും അല്പ്പത്ത്വവും അല്ല മിതത്ത്വം ആണ് അഭികാമ്യം 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
ആശകള്‍ ജീവിത വിജയ വീഥിയിലെ കരിങ്കല്‍ ചീളുകള്‍ ആണ് . അവയില്‍ കാലിടറി വീഴത്ത്തവര്‍ ഇല്ല , ഓരോ വീഴ്ചയും നമ്മള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ ഉള്കൊല്ലുന്നില്ല എങ്കില്‍ നാം ഒരിക്കലും ലക്ഷ്യത്തില്‍ എത്തന്‍ പോകുന്നില്ല . നമ്മള്‍ തന്നെ ലക്ഷ്യത്തില്‍ എത്തുന്നില്ല എങ്കില്‍ എങ്ങനെ നമ്മുടെ പിന്‍ മുറകാര്‍ അതിനെ സാധൂകരിക്കും . ശ്രദ്ധിക്കു വീഴകളില്‍ പതറാതെ അവയില്‍ നിന്നും പഠിക്കുക കുതിക്കുക മുന്നോട്ട് .... ഒരികല്‍ നാം ജയികാതിരിക്കില്ല 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
ക്രിയ കേവലം ഉത്തരം ന : വാചാ
വാക്കല്ല പ്രവര്‍ത്തി ആണ് ഉത്തരം .......ഒത്തിരി പറ യുന്നത അല്ല ഇത്തിരി പ്രവര്ത്തിക്കുനതാണ് ഉത്തമം 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
നിരാശ വ്യക്തിത്വത്തെ നശിപ്പിക്കും . നിര്‍: വഹിക്കാന്‍ ആകാത്ത ആശ കളെ മുളയിലെ നുള്ളന്നതാണ് ഉത്തമം
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം 
ആഡംബരകൊതി അര്‍ഹമായ അനേകം ഭഗവത് അനുഗ്രഹങ്ങളെ മുടക്കും മറിച്ച് ലളിതമായ ജീവിതം അനര്‍ഹമായ പലേ ഭഗവത് അനുഗ്രഹത്തിന് നമ്മെ പ്രാപ്തരാക്കും 
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
പ്രവര്‍ത്തികള്‍ ചെയ്യാതിരുനതുകൊണ്ട് അത് തീരില്ല ... അത് ചെയ്തു തന്നെ ഒഴിയണം
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
താമരപൂവിന്റെ ഗുണം വണ്ടിനും , രത്നതിന്റെത് പരീക്ഷകനും , വിദ്യാപ്രഭാവം വിദ്വാനും , കാവ്യപ്രഭാവം പണ്ഡിതനും മാത്രേ അറിയാന്‍ ആകു എന്നപോലെ ശ്രീകൃഷ്ണ പ്രഭാവം ഭക്തനുമാത്രമേ അറിയാനാകു 
ഹരി ശരണം