Saturday, November 7, 2009

പ്രഥമ കടമ


"ശ്രീ ഗുരുവായുരപ്പാ ശരണം "

കഴിഞ്ഞ എന്റെ ബ്ലോഗ്ഗുകളില്ലെല്ലാം ഞാന്‍ ഉത്ഭോധിപ്പിച്ചത് സത് ജന സംസര്‍ഗ മഹത്വം ആയിരുന്നല്ലോ .

ഇന്നുമുതല്‍ നാം സത്സംഘം തുടങ്ങുകയാണ് . ആനന്ദ കരമായ ജീവിതത്തില്‍ തുടങ്ങി , ആനന്ദകരമായ ജീവിതത്തിലൂടെ നടന്നു , ആനന്ദ മയമായ മോക്ഷത്തില്‍ അണയുക എന്നതാണ് സത്സംഘത്ത്തിന്റെ ലകഷ്യം.

പരി പാവനമായ സത്സംഘത്ത്തിലെയ്ക്ക് ..............


"യസ്യാഃ സ്നേഹോ ഭയം തസ്യ

സ്നേഹോ ദു:ഖസ്യ ഭാജനം

സ്നേഹ മൂലാനി ദു:ഖാനി

താനിത്രിക്തുവ വസേതല്‍സുഖം"


എന്തിനെ നാം ഇഷ്ട്ടപെടുന്നുവോ അതിനെ ലഭിയ്ക്കുവാനുള്ള മോഹമാണ് നമ്മുടെ ദു:ബലത . ആ ദു:ബലത കൂടുന്നതനുസരിച്ച് ഭയം ഉണ്റാവുന്നു, അതുമൂലം അനവധി പ്രശ്നങ്ങള്‍ ഏറ്റവും നല്ല വഴി ഒന്നിനേയും മോഹിയ്ക്കതെയിരിയ്ക്കുക എന്നതാണ് .

( ചാണക്കിയഗുരു )

ഈ ജീവിതത്തില്‍ നമ്മള്‍ പലതും മോഹിയ്ക്കുന്നു . ആ മോഹം അധികം ആകുമ്പോള്‍ അതിനെ കാമം എന്നു പറയുന്നു . അപ്പോള്‍ നമ്മള്‍ മോഹങ്ങളുടെ ലാഭത്തിനായി പ്രവര്‍ത്തിയ്ക്കുന്നു അവിടെ ചിലപ്പോള്‍ പലതും നമ്മള്‍ക്ക് നഷ്ട്ടമാകുന്നു . അതായത് നമ്മുടെ വിദ്യ , കുലമഹിമ , അന്തസ്സ്, കുടുംബബന്ധങ്ങള്‍ , അങ്ങനെ പലതും ആയതിനാല്‍ കഴിവതും യാതൊന്നിനെയും അമിതമായി മോഹിയ്ക്കാതിരിയ്ക്കുക . അതുതന്നെ യഥാര്‍ഥ സുഖം ഇതാണ് സത്സംഘത്ത്തിന്റെ പ്രടമ പടി . അത് കടക്കുക എന്നതുതന്നെ നമ്മുടെ പ്രഥമ കടമ അങ്ങനെ പടികല്‍ ആറെണ്ണം ഉണ്ടല്ലോ . ( കാമ ക്രോധ ലോഭ മോഹ മദ മാല്സരിയഗ്ഗ്ങള്‍) . പടിആരുംകടന്നു അവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ........... എന്നല്ലേ പറയുക

അങ്ങനെ ഒന്നാം പടി കടക്കല്‍ നമ്മുടെ പ്രഥമ കടമ !!!!

സുഭസ്യ ശീഘ്രം !!!!!!!!!

"ഹരി ശരണം "

1 comment:

  1. Hari Saranam!

    This is a good start. Your Satsanga series on this blog site would be beneficial and eye opener to many. Looking forward to the same.

    Sree Guruvayoorappa Saranam
    Renjith Sarada

    ReplyDelete