ഒറ്റയ്ക്ക് പോകേണ്ടവര്‍ നമ്മള്‍
എത്രനാള്‍ എത്രനാള്‍ ഉണ്ടാകുമീ
ലോകവേദിയില്‍ ഇങ്ങനെ നമ്മളെല്ലാവരും
അത്രയും നാളുകള്‍ തീരുന്നൊരു കാലം
ചുടല തന്‍ അങ്കണേ എത്തേണ്ടതല്ലേ നാം
ലോകവേദിയില്‍ ഇങ്ങനെ നമ്മളെല്ലാവരും
അത്രയും നാളുകള്‍ തീരുന്നൊരു കാലം
ചുടല തന്‍ അങ്കണേ എത്തേണ്ടതല്ലേ നാം
കയ്യില്‍ എടുക്കുവാന്‍ കഴിയില്ല യാതൊന്നും
കൂട്ടിനോരാളെയും കൂട്ടാനും ആവില്ല
ബന്ധുവും ശത്രുവും മിത്രവും എല്ലാവരും
നാഴിക ദൂരം അകന്നുനിന്നിടുമ്പോള്‍
ഉണ്ടാക്കിവച്ചതതോന്നും നമുക്കിനി
ഉണ്ടാകയില്ലയെന്നോര്‍ക്കും അക്കാലത്ത്
ഒറ്റയായ് പെട്ടെന്ന് യാത്ര തിരിക്കുമ്പോള്‍
ഒന്നു നടുങ്ങി തരിക്കില്ലേ നമ്മള്‍
അന്നേരവും നമ്മള്‍ക്ക് പിന്‍പേ ഗമിക്കുവാന്‍
കൂട്ടിനോരാളെയും കൂട്ടാനും ആവില്ല
ബന്ധുവും ശത്രുവും മിത്രവും എല്ലാവരും
നാഴിക ദൂരം അകന്നുനിന്നിടുമ്പോള്‍
ഉണ്ടാക്കിവച്ചതതോന്നും നമുക്കിനി
ഉണ്ടാകയില്ലയെന്നോര്‍ക്കും അക്കാലത്ത്
ഒറ്റയായ് പെട്ടെന്ന് യാത്ര തിരിക്കുമ്പോള്‍
ഒന്നു നടുങ്ങി തരിക്കില്ലേ നമ്മള്‍
അന്നേരവും നമ്മള്‍ക്ക് പിന്‍പേ ഗമിക്കുവാന്‍
സന്തോഷമോടങ്ങ് എത്തുന്നവരുണ്ട്
ആരാണവരെന്ന് അറിയേണമെങ്കില്‍
അറിയുക നമ്മുടെ സത് ഗുണം ആണവര്‍
ഇഹ ലോക കാലത്ത് ചെയ്തോരാ
സത് ഗുണം അന്നും നമ്മെ പിരിയില്ല
പരലോകയാത്രയില്‍ നമ്മെ തുണയ്ക്കുവാന്‍
ഇത്തിരി സത് കര്‍മ്മം ചെയ്ക നിരന്തരം
ഹരി:ശരണം
This comment has been removed by the author.
ReplyDeleteGuruvayoorappa Saranam,
ReplyDeleteI am the first one to comment. Very good message contained. This was the first thing I have read this morning, sitting at my desk.
Good One...!!!
Sudhy
Hari Saranam
Hari Saranam,
ReplyDeleteNice presentation, you draw the picture of life with simple words but sharp thinking points. I expect more blogs ...............
With respet.......
Shibu