മധുമൊഴി
കാലം കലിയുഗമാകയാല്‍ ജയിക്കുന്നു ദുഷ്ടരെങ്ങുമേ
ചതിയോടു കൂടി നിന്നിട്ടു ചിരിക്കുന്നൂ അസന്മാര്‍ഗികള്‍
മനുജരേ, ചിന്ത ചെയ്യേണം മനു തന്‍ വംശരാണു നാം
വീഴ്ച ചെയ്യരുതേവരും സത്യ ധര്‍മ്മാതി വൃത്തിയില്‍
സത്യ ധര്‍മ്മത്തില്‍ മനസ്സൂന്നാന്‍ വരിക്കേണം സത്യ രൂപനെ
സതി സ്വരൂപനാം കൃഷ്ണന്‍ സജ്ജനത്തിനെ കാത്തിടും
സത് ചിന്ത തന്‍ തോളിലേറീട്ടു ചെയ്യണം സല്പ്രവൃത്തികള്‍
സത്തുള്ളവര്‍ മനുഷ്യര്‍ നാം സന്മാര്‍ഗ്ഗങ്ങളറിയണം.
വന്ദനം ചെയ്യണം നമ്മള്‍ സജ്ജനങ്ങളെ സദാ
ആരാണവരെന്നാരാഞ്ഞാല്‍, സത് ചിന്ത മനസ്സിലുള്ളവര്‍
ലോക മംഗള കാര്യാത്ഥം ശ്രീഹരീ സേവ ചെയ്യുവോര്‍
ഭക്തരാം അവരെ നിത്യം നാണം കൈവിട്ടു നമിക്കണം
സജ്ജനങ്ങളെ കണ്ടെത്താന്‍ ശ്രീ ഹരി പ്രിയമേകണം
ശ്രീഹരി പ്രിയമേകീടാന്‍ ഹരി നാമം തന്നെ ഉത്തമം
കാടുകള്‍, വീഥികള്‍, ക്ഷേത്രം, ക്ഷേത്ര പ്രാന്തസ്ഥലങ്ങളും
ആശ്രമം, അന്തണര്‍ഗേഹാദി സര്‍വ്വഭൂതഗണത്തിലും
ഈശ്വരന്‍ ജീവരൂപേണ വാഴും മന്ദിരമാകയാല്‍
സര്‍വ്വഭൂതങ്ങളെയും നാം ലജ്ജ വിട്ടു വണങ്ങണം
ശ്രേഷ്ഠരില്‍ ശ്രേഷ്ഠരായ് നിന്നു എപ്പോഴും നന്മ ചെയ്യണം
ഇത്യാദി ശീല ഗുണങ്ങളെ നാം വേഗേന നിഷ്ഠയാക്കണം
മൃതിയെ വരിക്കേണ്ടവര്‍ നാം ശാന്തരായ് അന്ത്യകാലത്തില്‍
മാനസം ശാന്തമാകീടാന്‍ ജീവിതം ചിട്ടയാക്കണം
ഒറ്റയായ് യാത്ര ചെയ്യുമ്പോള്‍ സത് ഗുണം കൂട്ടു വന്നീടും
എന്നു നാം ധരിച്ചീടായ്കില്‍ ഈ ജന്മവും വ്യര്‍ത്ഥമാകിടും