Tuesday, July 6, 2010

ആല്മാരാമനാവാന്‍........ ഒരുമിച്ചു ...........

?
ഗുരുവായൂര്പ്പാ ശരണം
ഒരു കര്‍ക്കിടക മാസം കൂടി വരവായി, അമ്പലമുറ്റത്തും, അന്തണഗ്രിഹത്തിലും, ഗ്രാമഗ്രിഹാന്തരങ്ങളിലും, എന്നു വേണ്ടാ എവിടെയും രാമചിന്ത മാത്രമാകുന്നാകാലം ഒരു ചെറിയ രാമചിന്തയിലേയ്ക്കു ഏവരുടേയും
മനസ്സിനെ ക്ഷണിയ്ക്കുന്നു
ആദിക്കാവിയം രചിയ്ക്കും മുന്‍പു വാല്‍മീകി നാരദമഹര്‍ക്ഷിയൊടു ചൊദിയ്ക്കുന്നു,
ഇപ്പൊളിപ്പാരിലാരാണു ഗുണവാനാരുവീര്യവാന്‍?
മരിയാദക്കാരനാരാരുസറ്വഭൂതത്തിനും ഹിതന്‍?
ആരുവിദ്വാന്‍, ത്രാണിയുള്ളൊനാരൊരാള്‍ പ്രിയദര്‍ശ്നന്‍?
ആരസുയൊജഡിതന്‍ ,ശ്രീമാനാര്‍ കോപം വെന്നൊരാത്മവാന്‍?
ആരില്‍ ഭയം സുരന്മാര്‍ക്കും ചേരും പോരില്‍ചൊടിയ്ക്കവേ?
ഇതു കേല്‍പ്പാന്‍ കൊതിപ്പു ഞാന്‍ കൌതുകം പെരിതുണ്ടു മേ?
ഈമട്ടുള്ളാളെയറിവാന്‍ പോന്നവന്‍ മാമുനേ ഭവാന്‍?
നാരദമഹറ്ഷിയുടെ മറുപടി രാമനെ ന്നായിരുന്നു
ത്രേതായുഗത്തിന്റ്റെ വീരിയപുരുഷനെ നെഞ്ചേറ്റിലാളിയ്ക്കാന്‍ നാം ഒരുങ്ങേണ്ട സമയമാണിപ്പൊള്‍,
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം
രാമായണത്തിലൂടെയും രാമ ചരിതത്തിലൂടെയും എത്രയൊ കാലമായി നാം സഞ്ചരിയ്ക്കുന്നു എല്ലാ കറ്ക്കിടകത്തിലും രാമരാവണയുക്ധം വും രാവണനിഗ്രഹവും നം കൊണ്ടാടുന്നു നമ്മിലേ രാവണത്തുവം നശിക്കുന്നുണ്ടൊ നമ്മിലേ രാമത്തുവം വളരുന്നുണ്ടൊ ചിന്തിയ്ക്കേണ്ട കാരിയമാണിത്ത് സ്വധറ്മ്മാനുഷ്ടാനത്തികൂടി മാത്രമേ ഒരള്‍ക്കു ഭഗവത്പദപ്രാപ്തി സാധിയമാകൂയെന്നു ജീവിച്ചുകാണിച്ചുതന്നായുഗപുരുഷന്റെ ചരിതം നമ്മുക്കു ധര്മ്മിഷ്ടമായജീവിതം നയിക്കന്‍ പ്രചോദനം ആകുമ്പൊളാണു രാമായണത്തില്‍നിന്നും രാമന്‍ നമ്മുടെ മനസ്സിലെയ്ക്കു കടന്നു വരുകയുള്ളു
അല്ലെങ്കില്‍ രാമന്‍ രാമായണത്തിലും രാവണന്‍ നമ്മിലും ഇരിയ്ക്കും
രാമനെ നമ്മിലേയ്ക്ക് വരുത്തുവാന്‍ ഒരു മിച്ചു ശ്രമിയ്കാം ...........................
തുടര്‍ന്ന് വായിക്കുക !!!!
ഹരി : ശരണം

1 comment: