Friday, January 22, 2010

ശ്രീ ഗുരുവയുരപ്പ ശരണം
ഈശ്വര ഉപേക്ഷ, അരക്ഷ
സത് ജനങ്ങളെ,
ഈ ലോകത്തിലേയ്ക്കു ജനിച്ചു വരുന്ന കുട്ടികള്‍ എല്ലാവരും കരഞ്ഞൂ തുടങ്ങൂന്നു ജീവിതം അല്ലേ? അതുപോലെ തന്നെ 2010ഊം കരഞ്ഞൂം കരയിച്ചൂം മുന്നൊട്ട് നീങ്ങൂന്നു ഈ അവസരത്തില്‍ വീണ്ഢും ഒരു സത് സഘ ചിന്തയിലേയ്ക്കു നിങ്ങളുടെ മനസ്സിനെ ക്ഷണിയ്ക്കുന്നു
കുട്ടികള്‍ക്കു മതാപിതാക്കള്‍ ഒരു രക്ഷയാകുമ്പൊള്‍ രോ‍ഗികള്‍ക്കു മരുന്നു രക്ഷ, കടലില്‍ പെട്ടവര്‍ക്കു കപ്പല്‍ രക്ഷ, യാത്രികര്‍ക്കു വാഹനം രക്ഷ, വേനലില്‍ കാറ്റൂം നമ്മെ രക്ഷിയ്ക്കുന്നു അല്ലെ? എന്നാല്‍ ഈ രക്ഷകള്‍ എല്ലാം തന്നെ ചിലപ്പോള്‍ ഉപകരിയ്ക്കാതെയും കാണുന്നു. മാതാപിതാക്കളുടെ പരിചരണമ്മുള്ളപ്പോള്‍ തന്നെ ബാലികാബാലന്മാറ് അകാലമ്രിത്യു വരിയ്ക്കുന്നു , മരുന്നു സേവയിലിരിയ്ക്കെ രോഗികള്‍ മരണപ്പെടുന്നു, കടലില്‍ കപ്പല്‍ രക്ഷ്യെന്നിരിയ്ക്കെ ചിലപ്പൊള്‍ കപ്പലോടുക്കൂടിതന്നെ ജനങ്ങള്‍ മരിയ്ക്കുന്നു , യാത്രികര്‍ക്കു വാഹനം രക്ഷചെയ്യുന്നുയെങ്കില്‍ വാഹനം അപകടത്തില്പെടുകയും ചെയ്യുന്നു, കുളിര്‍ കാറ്റു ആശ്വാസം പകരുന്നുഎങ്കില്‍ കൊടുംകാറ്റു നാശം വിതയ്ക്കുന്നു ശരിയല്ലേ? അപ്പോള്‍ നാം ആലോചിയ്ക്കുക ,രക്ഷചെയ്യുന്നവകള്‍ തന്നെ ശിക്ഷയും ചെയ്യുന്നുവെങ്കില്‍ എന്തായിരിക്കണം കാരണം
കാണുന്നതും കാണപേടാത്തതും ആയിരിയ്ക്കുന്ന ഈ വലിയ പ്രപഞ്ചം നിര്‍മ്മിച്ചു പരിരക്ഷിയ്ക്കുന്ന ഭഗവാന്റെ അസാരത അറിയാത്ത നാം , തങ്കാരിയമാത്രപ്രസസ്ക്തമായ കാരിയങ്ങള്‍ക്കു മുന്ത്തൂക്കം നല്‍ക്കി പ്രവര്‍ത്തിച്ചു നമ്മുടെ നിസാരതെയേയും മറക്കുന്നു. ആഭിജാതിയം,ആഡ്തിയം, കുലമഹിമ,അറിവ്,അഹന്ത,എന്നി കാരിയങ്ങള്‍ മുറുകെപിടിച്ചു നാം പ്രവര്‍ത്തിക്കുക കാരണം ചിലപ്പോള്‍ നമ്മില്‍ പ്രവര്‍ത്തിദോഷം വന്നു ചേരാം. അതുമൂലം സര്‍വേശ്വരന്നു നമ്മില്‍ ഒരു ഉപേക്ഷ തൊന്നിയാല്‍ നമുക്കു വേറെ രക്ഷയില്ലതന്നെ. ഈശ്വര ഉപേക്ഷ അരക്ഷ വിതയ്ക്കുന്നു. അപ്പോള്‍ ഈശ്വൊരനാല്‍ ഉപേക്ഷിക്കപെടാതിരിയ്ക്കല്‍ തന്നെ നമ്മുടെ രക്ഷയ്ക്കു നിധാനം എന്നു വരുന്നു അല്ലേ? അതിനാല്‍ ഈശ്വൊരൊപെക്ഷയ്ക്കു പാത്രമാവതെയിരിക്കല്‍ തന്നെ നമ്മുടെ ചുമതല എന്നും വരുന്നു.
ഭഗവതുപേക്ഷ്യ്ക്കുപാത്രമാവതെയിരിയ്ക്കന്‍ ആദിയമായി നാം ശ്രമിക്കണം,എങ്ങനെയെന്നാല്‍ ജീവിതത്തിലെ സകല കാരിയങ്ങള്‍ക്കും സമയം കാണുന്ന നമ്മല് ഈശ്വര കാരിയത്തിനും സമയം കാണണം. നാമജപത്തിനും , വ്രതാചരണത്തിനും , ഉപാസനകള്‍ക്കും, മനസ്സ് കേന്ദ്രീകരിയ്ക്കണം . നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഭഗവാനു പ്രാധാനിയം നല്‍കി ആരാധിയ്ക്കണം . കുടുബത്ത് ഒരംഗത്തെപോലെ ഭഗവാനെ കാണാന്‍ നമ്മുക്കു കഴിയണം. അതിനായിവീടുകലിലെ പൂജാമുറിയില്‍ മാത്രമായി വാഴുന്ന ഭഗവതുരൂപങ്ങള്‍ എന്നതിലുപരി വീട്ടില്‍ ആകമാനം കളിച്ചുരസിയ്ക്കുന്ന കുസ്രുതി കുരുന്നായി ഒരു ഉണ്ണിക്രിഷ്ണനായി ഭഗവാനെ സങ്കല്‍പ്പിച്ചു നോക്കു, കുസ്രുതികുരുന്നു കുടുംബത്തുള്ളപ്പോള്‍ നമ്മുടെ ശ്രക്ധമുഴുവനും ആ കുട്ടിയില്‍ ആയിരിയ്ക്കും , കുട്ടി വല്ലകുസ്രുതി കാണിച്ചുവൊ, എന്തെങ്കിലും തട്ടിപൊട്ടിച്ചുവൊ, അതുമല്ലെങ്കില്‍ കുട്ടിമുറ്റത്തേയ്ക്കു പോയൊ, എന്നിങ്ങന്നേ ആകുട്ടി മാത്രമാകും ശ്രധ. അങ്ങനെ ഒരു കുരുന്നു കുട്ടിയായി ഭഗവാനെ കുടുംബത്തു കാണാന്‍ശ്രമ്മിച്ചു നോക്കു തുടക്കത്തില്‍ പ്രയാസം പഴക്കത്തില്‍ എളുപ്പം.
എന്നതുമാതിരി പ്രവര്‍ത്തിമാര്‍ഗത്തില്‍ ഉത്തമ സുഹിര്‍ത്തായി, ഉദ്യൊഗമേഖലയില്‍ ഉന്നതാധികാരിയായി, യാത്രികരില്‍ സഹയാത്രികനായി, ഭഗവാന്റെകൂടെയാണു നാം എന്നു സങ്കല്‍പ്പിച്ചു പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍
ഭഗവത്സംരക്ഷണത്തിന്റ്റെ പരമൊന്നത സുരക്ഷയിലാകും നാം ഒരോരുത്തരും. അതായിരിയ്ക്കട്ടെ 2010ലെ നമ്മുടെ ലക്ഷിയം
തുടരും!!!!!!!!!!!!!!!!!!!

ഹരി : ശരണം

2 comments:

  1. Hari Saranam, Thirumeni!

    Very happy to see you back in blogland! A very apt article. What you said is absolutely true - consider Him as your friend, colleague, sibling and you will find Him with you, always!

    Thank you very much.

    Sree Guruvayoorappa Saranam,
    Renjith

    ReplyDelete
  2. Good one Thirumeni,

    Nice to seee your blogs again.

    Sudhy

    ReplyDelete