Saturday, November 21, 2009

വ്രതത്താല്‍ മലയാത്ര .... ജപത്താല്‍ ജീവിതയാത്ര

ശ്രീ ഗുരുവായുരപ്പാ ശരണം
പ്രതിവാരസത്സംഘചിന്തയിലേയ്ക്കു എല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം, മണ്ടലകാലശബരിമല വ്രതാചരണ ആശംസകള്‍ നേരുകയും ചെയ്യുന്നു. സ്വാമിയേ ശരണമയ്യപ്പാ,മാല അണിഞ്ഞൂ, കറുപ്പുചുറ്റി.വിഭൂതി ചാര്‍ത്തി, താടിയും മുടിയും നീട്ടി, ശരണസങ്കീര്‍ത്തനവുമായി സാധാരണക്കാര്‍ സ്വാമിയാകുന്നു. ആഡംബരങള്‍ ചുരുക്കി ലാ‍ളിത്തിയത്തില്‍ ഉയരും പൊള്‍ മാത്രം ലഭിയമാകുന്ന പദവിയായിരിക്കാം സ്വാമിയെന്നു വരുന്നു അല്ലെ? കാരണം ശബരിമലയാത്രയെന്ന ലക്ഷിയബോധനിക്ഷ്ട്ടയ്ക്കായി മാലയണിയുന്നു, സ്വന്തം ശരീരബോധത്യാഗം തന്നേ താടിമുടിനീട്ടികറുപ്പുടുക്കല്‍ , മാനസികസംശുദ്ധിവല്‍ക്കരണം ഭസ്മധാരണം, നാമജപ ഉപാസന തന്നെ ശരണം വിളികള്‍. അങനെ എല്ലാവരും ലക്ഷിയ ബോധം വളര്‍ത്തി, ത്യാഗമാര്‍ഗംസ്വീകരിച്ചു, ശുദ്ധമനസ്ക്കരായി, മന്ത്രഘോഷം നടത്തി,തീര്‍ത്ധപാദരാകുന്നു.അവരെ നാം സ്വാമിയെന്നു വിളിയ്ക്കുന്നു.
സ്വാമിമാര്‍നടത്തുന്ന ശബരിമല യാത്രയും നമ്മുടെജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടു എങനെയെന്നാല്‍ ജീവിതത്തില്‍ ഒരാള്‍ക്കു പ്രധാനമായി മൂന്നുക്കാ‍ലം ഉണ്ടെന്നു പറയുന്നു അറിവുള്ളവര്‍,
സാധനാകാലം, സഞ്ചാരകാലം, സായൂജ്യകാലം,
ബ്രഹ്മചര്യാശ്രമം അതായത് വിദ്യാഭ്യാസകാലം സാധനാകാലമെന്നും, ഗാര്‍ഗസ്ത്യം തുടങി വാനപ്രസ്തം വരെ അതായത് വിവാഹജീവിതം മുതല്‍ കുടുംബപ്രാരാബ്ധത്തില്‍ കൂടിയുള്ള കാലയളവിനെ സഞ്ചാരകാലം എന്നും , പ്രാരാബ്ധാവസാനം മുതല്‍ മരണപര്യന്തം വരെ സായൂജ്യകാലമെന്നും പറയുന്നു. അന്ത്യ കാലത്തു ഭഗവത് സായൂജ്യം ഉണ്ടവലാണല്ലോ നമ്മുടെ ശരിയായ ലക്ഷ്യം . എന്നാല്‍ സാധനാകാലത്തില്‍ ആര്‍ജിയ്ക്കുന്ന വിദ്യകൊണ്ടു സഞ്ചാരല്കാലം ധര്‍മ്മിഷ്ട്ടമാക്കിയാല്‍ മാതമേ സായൂജ്യകലത്തു ഭഗവത് പദം സിദ്ധിയ്ക്കുകയുള്ളു.അതിനാല്‍ ഈ മൂന്നുകാലവും വളരെ ബന്ധപ്പെട്ടുകിടക്കുന്നു ആ കാലഘട്ടത്തിലൊക്കെതന്നെയും നാം എന്തു ചെയ്യണം എന്നും അതു മുഖാന്തരം നമുക്കെന്തുലഭിയ്ക്കുന്നുയെന്നും ഉള്ളതിനേയാണ് ഭക്തര്‍ അനുഷ്ട്ടിയ്ക്കുന്ന ശ്രബരിമാലയാത്ര കാണിച്ചുതരുന്നതു. അതുതന്നേയാണു ശബരിമലയാത്രയുടെ പ്രാധാന്യവും
അതായതു മാലയണിഞ്ഞുകറുപ്പുടുത്ത് ഭസ്മം ധരിച്ചു ശരണഘോഷവുമായിസാധാരണകാര്‍ സ്വാമിയാകുന്ന കാലം സാധനാകാലം. നിക്ഷ്ട്ടയായ വ്രതാചരണകാലം അല്ലെ ? തുച്ഛമായ ജീവിതസുഖത്തിനുവേണ്ടി ചെയ്തിരുന്ന പലതും ത്യജിച്ചു ചിട്ടയായ ജീവിതം നയിക്കും വ്രതകാലത്തു .അപ്പോള്‍ നമ്മുക്കറിയാം സാധാരണയായുള്ള നമ്മുടെ പ്രവര്‍ത്തികള്‍ ശാശ്വത സുഖം തരുന്നവയല്ലയെന്നു പിന്നേ എന്തേ നമ്മില്‍ പലരും ദിനവും വ്രതകാലജീവിതം നയികാത്തു . വിദ്യാഭ്യാസകാലമാണു സാധനാകാലമെന്നു നമ്മല്‍ കാണുക ഉണ്ടായല്ലോ. നിഷ്ടയായ വ്രതാചരണമുണ്ടെങ്കില്‍ കരിമല, നീലിമല,കയറ്റം എളുപ്പം. വ്രുത്തിയായ വിദ്യ ഉണ്ടെങ്കില്‍ വിവാഹ, കുടുംബ, മലകയറ്റവും എളുപ്പം. വിദ്യാഭ്യാസകാലത്തു കിട്ടുന്ന സത്യ, ധര്‍മ്മ ,പുണ്ണ്യ ,കര്‍മ്മ വിവേചന ബുദ്ധിയും,നന്മ്മ ,തിന്മ്മ ,ദു:ഷ്ടശ്രേഷ്ട ,സത്യ,വിരുദ്ധ കര്‍മ്മത്തിന്റെ പരിണിത ഫലങളെ വേര്‍തിരിച്ചരിയുവാനുള്ള അറിവും , നിഷ്ടയായ വ്രതകാലത്തിലെന്നപോലെ പരിഭോക്ഷിപ്പിച്ചെങ്കില്‍ മാതമേ ജീവിതത്തില്‍ സുഖമുണ്ടാവുകയുള്ളു
വ്രതകാലത്തില്‍ കെട്ടു നിറച്ചു ശരണം വിളികളുമായി മലയാത്ര നടത്തുന്ന സ്വാമിമാര്‍ക്കു തുല്ല്യം ജീവിത യാത്രയില്‍ കര്‍മ്മഫലം ആകുന്ന കെട്ടുനിറച്ചു നാമസംങ്കീര്‍ത്തനവും മായി ക്ലേശകരമായ പ്രാരാബ്ധമലയാത്രയിലാണുനാമേവരും
വ്രതവും ശരണം വിളിയുമായി ശബരിമലയാത്ര
വിദ്യയും നാമജപവുമായി ജീവിതമലയാത്ര


ഈ രണ്ടു യാത്രയ്ക്കും
അവശ്യം...........
സത് ചിന്ത
സത് കര്‍മ്മം
സത് സംഘം

ഹരി:ശരണം

2 comments:

  1. Hari Saranam!

    Swamiye Saranam Ayyappa!
    An apt article, at the right time. May Lord Ayyappa bless you, me, your family, my family (and all others.

    Renjith P Sarada

    ReplyDelete
  2. Hari Saranam
    Swamiye Saranam Ayyappa

    As Renjithji said, a right article at the right time.

    Sudhy

    ReplyDelete