
ശ്രീ ഗുരുവായുരപ്പാ ശരണം
നായം ജനോ മേ സുഖ ദു:ഖ ഹേതുര്‍:
ന ദേവതാല്മ ഗ്രഹ കര്‍മ്മ കാല
മന : പരം കാരണ മാമനന്തി
സംസാര ചക്രം പരിവര്തയെത്
(ശ്രീമദ് ഭാഗവതം)
മനുഷ്യരോ , ദേവന്മാരോ , സൂര്യ ,ചന്ദ്ര ,ഗ്രഹങ്ങങള്ലോ,കാലമോകര്‍മ്മമോല്ല എന്‍റെ സുഖദു:ഖാനുഭവങ്ങങള്‍ക്ക് കാരണം അതിന്‍റെ കാരണം എന്‍റെ മനസ്സാണ് . ഇവ ഒന്നും തന്നെയും യാതൊന്നിനെയും സുഖിപ്പിയ്ക്കുകയോ ദു:ഖിപ്പിയ്ക്കുകയോ യഥാര്‍ഥത്തില്‍ ചെയ്യുന്നില്ല .എല്ലാം മനസ്സിന്‍റെ സങ്കല്പ്പമാണ്.അതാണ് എന്‍റെ സംസാരച്ചക്രം
കഴിഞ്ഞ വാര സത് സംഘ ചിന്തയില്‍ നാം അത്യധികമായ ആഗ്രഹത്തെ അഥവാ മോഹത്തെ കാമമെന്നു പറയുന്നു എന്നും ,അതുണ്ടായാല്‍ അനര്‍ത്ഥ ആണ് ഫലമെന്നും , അത്കൊണ്ട് യാതൊന്നിനെയും അമിതമായി മോഹിയ്ക്കരുതെന്നും കണ്ട്ടുഅല്ലെ ?
അമിതമായ മോഹം നമ്മില്‍ അത്ക്രമിച്ച്ചിരിയ്ക്കുന്ന സമയത്ത് , അതിനെ പ്രപ്പിയ്ക്കല്‍ മാത്രമാണ് നമ്മുടെ ല്ക്ഷ്യമെന്നുവരും.അതിനായി നാം ഒട്ടേറെ സമയവും ചിലവാക്കും .എന്നാല്‍ അറിവില്ലായ്മയാണ് ഈ തെറ്റായ ല്ക്ഷ്യബോധോടയത്ത്തിനുകാരണം എന്ന് പറയപെടുന്നു . എന്തെന്നാല്‍ രണ്ടു ചാണ്‍നീളത്തില്‍ ജനിച്ചു വീണ നമ്മളെ ഇത്രയും ഒക്കെ ആക്കിതീര്‍ത്ത്ത ആ ഈശ്വരനു നമുക്കു വേണ്ടതൊക്കെ തരുവാന്‍ കഴിയും എന്ന അറിവുണ്ടങ്കില്‍ നാം ഒന്നിനെയും അമിതമായി മോഹിയ്ക്കില്ലല്ലോ .
അപ്പോള്‍ ആ അറിവിന്‍റെ കുറവ് നമ്മളെ പലതും ആഗ്രഹിപ്പിയ്ക്കും അപ്പോള്‍ നമുക്ക്ക് ചിലതൊക്കെ നക്സ്ട്ടമാവുകയുംമറ്റുചിലതൊക്കെ കിട്ടുകയും ചെയ്യും അല്ലെ?
എത്ങ്കിലും ഒന്നിന്‍റെ ലാഭത്തിനായി പലതും കളഞ്ഞുകുളിച്ചിട്ടും അത് ലഭിയ്ക്കുന്നില്ല എന്ന് വരട്ടെ ,അപ്പോള്‍ അത് ലഭിയ്ക്കതിരിയ്ക്കാന്‍ കാരണം ആയവകലോടൊക്കെ തന്നെയും നമുക്കുണ്ടാവുന്ന വികാരമാണ് ക്രോധം (അങ്ങനെ മനസിലാകാന്‍ ഏറെ എളുപ്പം അല്ലെ )
ചിന്തിയ്ക്കുക ,
നമ്മുടെ മനസ്സിലെ ചിന്തകള്‍ ആണല്ലോ നമ്മെ പ്രവര്‍ത്തിപ്പിയ്ക്കുന്നത് ,ഈ മനസ്സിന്‍റെ കടിഞ്ഞാണ്‍ നമ്മുടെ കയ്യില്‍ ഉണ്ടോ, നോക്കാം , മനസ്സു എന്തിനെയാണോ കാംക്ഷിയ്ക്കുന്നത് അതില്‍ പോയി ലയിക്കുന്നു . ഇനി മനസ്സു എങ്ങനെയാണ് ഒന്നിനെ കംക്ഷിയ്ക്കുക ? . കണ്ണിലൂടെയും, മൂക്കിലുടയും , ത്വക്കിലൂടയും , നാവിലൂടയും , അല്ലാതെ വേറെ മാര്‍ഗമില്ല തന്നെ . എന്നാല്‍ ഈ പറയുന്ന കണ്ണിനോ, മൂക്കിനോ, കാതിനോ, ത്വക്കിനോ, നാവിനോ പ്രിയമുല്ലതിനെ മാത്രം സ്വീകരിയ്ക്കാന്‍ കഴിയുമോ? പ്രിയമുല്ലതിനെയും ,അപ്രിയമുല്ലതിനെയും, കണ്ണ് കാണുകയും, മൂക്ക് മണക്കുകയും, കാത്തു കേള്‍ക്കുകയും ,ത്വക്ക് തൊടുകയും, നാവു രുചിക്കുകയും ചെയ്യുന്നില്ലേ . അപ്പോള്‍ ഇവയ്ക്കു അഞ്ച്ചിനും സ്വാതന്തൃയമില്ലയെന്നു മനസ്സിലായില്ലേ .അപ്പോള്‍ മനസ്സിന്‍റെ സേവകരായ ഈ അഞ്ചു യിന്ത്രിയങളുടെയും നിയന്ത്രണം നമ്മില്‍ ഇല്ലഎന്ന് വരുക്കില്‍ മനസ്സിന്‍റെയും ഏതാണ്ട് അങ്ങനെ തന്നെ യുന്നു കാണാം .
മനസ്സു എവിടെ ലയിക്കുന്നുവോ അവിടെ യും ആയി താതാല്മിയം പ്രാപിയ്ക്കുന്നു അതിനാല്‍ മനസ്സിനെ ജലമയമാണ് എന്നാണ് ആചാരിയന്‍ മാര്‍ പറഞ്ഞുവച്ചിരിയ്ക്കുന്നത്
ചെറു തടാകങ്ങളില്‍ ചെരുമല്‍സിയങങള്‍ക്ക് ചലനം ഉണ്ടാകാന്‍ കഴിയും എന്നാല്‍ മഹാസാഗരങ്ങളില്‍ വലിയ തിമിമ്ഗിലഗല്ക്കുപൊലുമ് ഒരു കാരിയമായ ചലനം ഉണ്ടാകാന്‍ കഴിയുമോ ? എന്നപോലെ സാധാരണ ജനങ്ങളില്‍ ചെറിയ കാരിയങള്‍ക്കുവരെ വലിയ ചലനം ഉണ്ടാകാന്‍ കഴിയുകയും മഹാല്‍മാകളില്‍ വലിയ കാരിയങല്‍ക്കുപോലും ചെറിയ ചലനം ഉണ്ടാക്കാന്‍ കഴിയുന്നുമില്ല ഏതൊക്കെ കാണുമ്പോള്‍ നാം മനസ്സിലാകണം . മനസ്സാണ് എന്തിനും ഏതിനും കാരണമെന്ന് , എന്തും മനസ്സിലാണ് രുപപെടുന്നതെയന്നു. അത്കൊണ്ട് മനോ:നിയത്രനമാണ് അടുത്ത കടുത്ത കടമ
മനോ : നിയത്രനത്ത്തിനു ഉണ്ടായിരിയ്ക്കേണ്ട ഗുണം ശാന്തത.ശാന്തിയും,അസാന്ത്തിയും സ്വയം നിര്‍മ്മിതം . ശാന്തമായ കുളത്തില്‍ ഒരു കല്ലെറിഞ്ഞാല്‍ അതിന്‍റെ ശാന്തമായ അവസ്ഥയ്ക്ക് വിഘ്നം . ശാന്ത മായ മനസ്സിന്‍റെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ യാണ് ക്രോധ മാകുന്ന കല്ല് എപ്പോഴാണോ ജലമയമായ മനസ്സിലേയ്ക്ക് പതിയ്ക്കുന്നത് അപ്പോള്‍ അതിന്‍റെ അവസ്ഥയ്ക്ക് മാറ്റ്റം വരുന്നു ഇനി എങനെ ആണ് ക്രോധം ഉണ്ടാവുന്നത് എനാനെങ്കില്‍ മോഹഭങ്ങത്ത്തില്നിന്നുമാനെന്നു നാം നേരത്തെ കണ്ടു.
ക്രോധി ആയ ഒരാളുടെ പ്രവര്‍ത്തി അയാളെയും മറ്റു പലരെയും ദു:ഖ കയത്തില്‍ ആഴ്തിയെന്നുവരാം
അതിനാല്‍ മനോ നിയന്ത്രണത്തിന് ക്രോധനിയന്ത്ര്ണം അനിവാരിയം എന്ന് വരുന്നു
വീണ്ടും ചിന്തിയ്ക്കുക
ക്രോധത്തെ എങ്ങനെ നിയന്ത്രിയ്കം ?
ആദിയംക്രോധം എന്‍റെ സ്വന്തമാണോ എന്നറിയണം , നമ്മുടെ സ്വന്തമല്ലെനാണ് അറിവുള്ളവര്‍ പറയുന്നതു കാരണം നമ്മുടെ സ്വന്ത ആയിരുന്നെങ്കില്‍ എപ്പോഴും നാം വെറുതെ ക്രോധിചേനെ . ചില പ്രത്തിയേകസാഹചരിയത്ത്തില്‍ മാത്രമെ നമുക്കു ക്രോധം വരുന്നുള്ളൂ . അപ്പോള്‍ അത് എവിടെനിന്നോ വരുനതാണ് , വരുന്നതൊന്നും നമ്മുടെ സ്വന്തമല്ലല്ലോ , അപ്പോള്‍ സ്വന്തമല്ലാത്ത ഒന്നിന്‍റെ നിയന്ത്രണം എങ്ങനെ കഴിയും . ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു അല്ലെ ?
ക്രോധ നിയന്ത്രണത്തിനു ലളിതമായ ഒന്നു രണ്ടു വഴികള്‍
എപ്പോഴൊക്കെ നമുക്കു ക്രോധം വരുന്നുവോ അപ്പോഴൊക്കെ പ്രതികരിയ്ക്കാന്‍ മടിയ്ക്കുക (സംയമനം പാലിയ്ക്കാന്‍ ശീലിച്ചാല്‍ ക്രെമേണ ക്രോധം ത്യജിയ്ക്കാം
ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നി മൂന്ന് തലങ്ങളില്‍ കരിയങളെ തരം തിരിച്ചു നോക്കി പ്രവര്‍ത്തിയ്ക്കുക (അപ്പോള്‍ അമിത മോഹങള്‍ ആക്രമിക്കുകയില്ല .കിട്ടാത്ത മോഹങള്‍ നമ്മെ ക്രോധിയാക്കിയേക്കാം )
ആരംഭത്തില്‍ എല്ലാം കഠിനം അഭ്യാസത്തില്‍ എല്ലാം ശീലം ............ അഭ്യസിയ്ക്കുക ......അലസതവെടിഞ്ഞു നിരന്തരം
ഇതിനു നാമ ജപം തന്നേ ഉത്തമം സദാ ഈശ്വരനാമം ജപിയ്ക്കാന്‍ ശ്രമിയ്ക്കുക ഇതു കാലം കലിയുഗം നാമത്തിനു മാത്രമേ നമ്മെ ര്ക്ഷിയ്കാന്‍ കഴിയൂ , ഇതുതന്നെ ലളിത മാര്‍ഗ്ഗ രേഖ
ഹരി:ശരണം
മധു മൊഴി